
ചിറ്റംഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. പത്തും നിസങ്കയുടെ സെഞ്ച്വറിയാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് 286 റൺസെടുത്തു. 47.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക ലക്ഷ്യത്തിലെത്തി.
സൗമ്യ സർക്കാരിന്റെ 68, തൗഹിദ് ഹ്രിദോയുടെ പുറത്താകാതെയുള്ള 96, നജ്മുൾ ഹൊസൈൻ ഷാന്റോയുടെ 40 തുടങ്ങിയ സ്കോറുകൾ ബംഗ്ലാദേശിനെ മികച്ച ടോട്ടലിലേക്ക് നയിച്ചു. നാല് വിക്കറ്റെടുത്ത വനിന്ദു ഹസരങ്കയാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്.
മുംബൈ ഒന്ന് ഉഴപ്പി; വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ഫൈനലിൽമറുപടി പറഞ്ഞ ലങ്ക ഒരു ഘട്ടത്തിൽ മൂന്നിന് 43 എന്ന് തകർന്നു. എന്നാൽ പത്തും നിസങ്കയുടെ 114, ചരിത് അസലങ്കയുടെ 91 തുടങ്ങിയ സ്കോറുകൾ ലങ്കയെ തിരിച്ചുവരാൻ സഹായിച്ചു. ഇരുവരും നാലാം വിക്കറ്റിൽ 185 റൺസ് കൂട്ടിച്ചേർത്തു. വിജയത്തോടെ പരമ്പര 1-1 സമനിലയിലാക്കാനും ലങ്കയ്ക്ക് സാധിച്ചു.