'ഒരു പരിക്കുമില്ല, ശ്രേയസ് അയ്യർ ഐപിഎല്ലിൽ തുടക്കം മുതൽ ഉണ്ടാകും'

ജൂൺ 23ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.

dot image

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകർക്ക് ആശങ്കയൊഴിയുന്നു. രഞ്ജി ട്രോഫി ഫൈനലിനിടെ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരിന് പുറം വേദന അനുവഭപ്പെട്ടിരുന്നു. പിന്നാലെ നാല്, അഞ്ച് ദിവസങ്ങളിൽ താരം കളത്തിൽ ഇറങ്ങിയിരുന്നില്ല.

അയ്യരിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ താരം ഐപിഎല്ലിലെ ആദ്യ മത്സരം മുതൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അയ്യരിന് പരിക്കില്ലെന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് അടുത്ത വൃത്തങ്ങളാണ് സ്ഥിരീകരിച്ചത്.

'എനിക്ക് സ്കോർ കുറവായിരിക്കാം, എങ്കിലും ഞാൻ മറ്റുള്ളവരുടെ നേട്ടത്തിൽ സന്തോഷിക്കുന്നു'; അജിൻക്യ രഹാനെ

വെള്ളിയാഴ്ച അയ്യർ കൊൽക്കത്ത ടീമിനൊപ്പം ചേരും. ജൂൺ 23ന് സൺറൈസേഴ്സ് ഹൈദരാബാദുമായാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്നു കൊൽക്കത്ത. എന്നാൽ ഇത്തവണ കിരീടം സ്വന്തമാക്കുകയാണ് മുൻ ചാമ്പ്യന്മാരുടെ ലക്ഷ്യം.

dot image
To advertise here,contact us
dot image