ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം; ആശുപത്രിയിൽ

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ.

dot image

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം. താരത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എങ്കിലും ആശുപത്രിയിൽ കഴിയുന്ന തിരിമന്നെ അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റൊരാൾ കൂടെ താരത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇയാളും ഇപ്പോൾ ചികിത്സയിലാണ്.

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ. അപകടത്തിന് പിന്നാലെ താരം വേഗത്തിൽ സുഖപ്പെടട്ടേയെന്ന് ന്യൂയോർക്ക് സ്ട്രൈക്ക്സ് പ്രതികരിച്ചു. അമ്പലത്തിൽ സന്ദർശനം നടത്തിയ ശേഷം തിരികെ മടങ്ങുമ്പോൾ താരത്തിന്റെ കാറിൽ ലോറി ഇടിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.

'കഴിഞ്ഞ മാസം തനിക്ക് അമ്മൂമ്മയെ നഷ്ടമായി'; ഐപിഎൽ പിന്മാറ്റത്തിന് കാരണം വ്യക്തമാക്കി ഹാരി ബ്രൂക്ക്

ശ്രീലങ്കയ്ക്കായി 2010-ലാണ് തിരമന്നെ അരങ്ങേറ്റം നടത്തിയത്. മൂന്ന് ട്വന്റി 20 ലോകകപ്പിലും രണ്ട് ഏകദിന ലോകകപ്പിലും താരം കളിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളില് ശ്രീലങ്കൻ നായകനായിട്ടുണ്ട്. 44 ടെസ്റ്റുകളിൽ നിന്ന് താരം 2088 റണ്സെടുത്തിട്ടുണ്ട്. 127 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള തിരിമന്നെ 3194 റണ്സും നേടി. ട്വന്റി 20യില് 26 മത്സരങ്ങള് കളിച്ച തിരിമന്നെ 291 റണ്സ് നേടി.

dot image
To advertise here,contact us
dot image