ശ്രേയസിന് പുറം വേദന അനുഭവപ്പെടുന്നത് ജോലിഭാരത്താൽ; ബിസിസിഐ കരാർ പുഃനസ്ഥാപിച്ചേക്കും

ഐപിഎല്ലിലെ ആദ്യ മത്സരം മുതൽ താരത്തിന് കളത്തിലിറങ്ങാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

dot image

മുംബൈ: ഏകദിന ലോകകപ്പിലെ സൂപ്പർതാരമായിരുന്ന ശ്രേയസ് അയ്യരിന് കനത്ത തിരിച്ചടിയാണ് കഴിഞ്ഞ മാസം ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ മടി കാണിച്ചെന്ന പേരിൽ താരത്തിന്റെ ബിസിസിഐ കരാർ റദ്ദാക്കി. പുറം വേദനയുണ്ടെന്ന് പറഞ്ഞാണ് അയ്യർ ടീമിൽ നിന്ന് ഇടവേളയെടുത്തത്. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയപ്പോൾ അയ്യരിന് പരിക്കില്ലെന്ന് കണ്ടെത്തി.

രഞ്ജി ട്രോഫി ഫൈനലിനിടെ താരത്തിന് വീണ്ടും പുറം വേദന അനുഭവപ്പെട്ടു. ഫൈനലിൽ 111 പന്തുകൾ നീണ്ട ഇന്നിംഗ്സ് കളിച്ചതിന് പിന്നാലെയാണ് താരത്തിന് പുറം വേദന അനുഭവപ്പെട്ടത്. എങ്കിലും ഐപിഎല്ലിലെ ആദ്യ മത്സരം മുതൽ താരത്തിന് കളത്തിലിറങ്ങാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

'മുംബൈ ഇന്ത്യൻസ് ഒഴിവാക്കാൻ തീരുമാനിച്ചു; ബുംറയെയും ഹാർദ്ദിക്കിനെയും രക്ഷപെടുത്തിയത് രോഹിത്'

ജോലിഭാരം കൊണ്ടാണ് താരത്തിന് പുറം വേദന അനുഭവപ്പെടുന്നതെന്നാണ് വിലയിരുത്തൽ. ഇതിനാൽ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ അയ്യർ പുറം വേദനയെന്ന് പറഞ്ഞത് സത്യമാകാനും സാധ്യതയുണ്ട്. ഇക്കാര്യത്താൽ അയ്യരിന്റെ ബിസിസിഐ കരാർ പുഃനസ്ഥാപിക്കാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

dot image
To advertise here,contact us
dot image