
May 21, 2025
03:52 AM
ഡൽഹി: കരിയറിലെ 100-ാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ രവിചന്ദ്രൻ അശ്വിന് ടെസ്റ്റ് റാങ്കിങ്ങിൽ സ്ഥാനക്കയറ്റം. ഐസിസിയുടെ പുതിയ റാങ്കിങ്ങ് പ്രകാരം സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ഒന്നാമൻ. ഓസ്ട്രേലിയയുടെ ജോഷ് ഹേസൽവുഡും ഇന്ത്യയുടെ ജസ്പ്രീത് ബുംറയും രണ്ടാം സ്ഥാനം പങ്കിടുന്നു.
ന്യുസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് നേട്ടമാണ് ഹേസൽവുഡിനെ രണ്ടാമതെത്തിച്ചത്. ആദ്യ പത്തിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തുണ്ട്. സ്പിന്നർ കുൽദീപ് യാദവിനും റാങ്കിങ്ങിൽ നേട്ടമുണ്ടായി. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുൽദീപ് 16-ാം സ്ഥാനത്തെത്തി.
പഴയ നല്ല ദിനങ്ങൾ തിരിച്ചു ലഭിച്ചിരിക്കുന്നു; മുംബൈ ക്യാമ്പിൽ സന്തോഷവാനായി ഹാർദ്ദിക്ക് പാണ്ഡ്യബാറ്റർമാരുടെ റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ രോഹിത് ശർമ്മ ആറാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാൾ എട്ടാമതും വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തുമുണ്ട്.