രോഹിത് ശർമ്മ ഹൃദയ ശുദ്ധിയുള്ള താരം, ഇനിയും വലിയ നേട്ടങ്ങൾ സ്വന്തമാക്കും; രവിചന്ദ്രൻ അശ്വിൻ

ചേത്വേശ്വർ പൂജാരയ്ക്ക് ഒരു വലിയ നന്ദി പറയുന്നു.

dot image

ചെന്നൈ: രോഹിത് ശർമ്മ ഹൃദയ ശുദ്ധിയുള്ള താരമെന്ന് സഹതാരം രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ തനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ രോഹിതിന്റെ വലിയ സഹായം ഉണ്ടായെന്ന് അശ്വിൻ പറഞ്ഞു. ടെസ്റ്റ് കരിയറിലെ 500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെയാണ് താരത്തിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. എങ്കിലും ഒരു ദിവസത്തിന് ശേഷം താരം മടങ്ങിയെത്തി. ഇപ്പോൾ ഇന്ത്യൻ ഡ്രെസ്സിംഗ് റൂമിൽ നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വിൻ.

കരിയറിലെ 500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ താൻ വീട്ടിൽ നിന്നും ഫോൺ കോൾ കാത്തിരിക്കുകയായിരുന്നു. എന്നാൽ കോൾ വരാത്തതിനാൽ താൻ വീട്ടിലേക്ക് വിളിച്ചു. ആരും എടുക്കാതിരുന്നപ്പോൾ അവർ ഏതെങ്കിലും ചാനലിനോട് പ്രതികരിക്കുകയാണെന്ന് താൻ കരുതി. പിന്നാലെ തന്റെ ഭാര്യയുടെ സന്ദേശം ലഭിച്ചു. തന്റെ അമ്മ തലവേദനയെ തുടർന്ന് ആശുപത്രിയിലായെന്ന് താൻ അറിഞ്ഞു. ഇതോടെ താൻ ഡ്രെസ്സിംഗ് റൂമിൽ ഇരുന്ന് കരയുവാൻ ആരംഭിച്ചെന്ന് അശ്വിൻ പറഞ്ഞു.

രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ ഉണ്ടായിരുന്ന സമയമായിരുന്നു അത്. താൻ നാട്ടിലേക്ക് മടങ്ങിയാൽ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങും. ഇന്ത്യയ്ക്ക് ഒരു ബൗളറുടെ അഭാവം ഉണ്ടാകും. പരമ്പര 1-1ന് തുല്യമാണ്. ഈ സമയത്ത് രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും അവിടേയ്ക്ക് എത്തി. ചിന്തിച്ചിരിക്കാതെ നാട്ടിലേക്ക് മടങ്ങാൻ രോഹിത് പറഞ്ഞതായി അശ്വിൻ പ്രതികരിച്ചു.

മുംബൈ കടന്ന് റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിൽ; ഓൾ ഇൻ ഓളായി എല്ലീസ് പെറി

ചേത്വേശ്വർ പൂജാരയ്ക്ക് ഒരു വലിയ നന്ദി പറയുന്നു. രണ്ട് മണിക്കൂറിനുള്ളിൽ പൂജാര തനിക്ക് ചാർട്ടേട് വിമാനം തയ്യാറാക്കി നൽകി. ഇന്ത്യൻ ടീം ഫിസിയോ കമലേഷ് തനിക്കൊപ്പം വന്നു. നിർണായകമായ മൂന്നാം ടെസ്റ്റിനിടെയാണ് കമലേഷ് തനിക്കൊപ്പം വന്നത്. തിരികെ വരാൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ തനിക്ക് വിമാനം തയ്യാറാക്കി നൽകിയെന്നും അശ്വിൻ വ്യക്തമാക്കി.

പഴയ നല്ല ദിനങ്ങൾ തിരിച്ചു ലഭിച്ചിരിക്കുന്നു; മുംബൈ ക്യാമ്പിൽ സന്തോഷവാനായി ഹാർദ്ദിക്ക് പാണ്ഡ്യ

രോഹിത് ശർമ്മയുടെ നല്ല മനസാണ് ഇത്രയും കാര്യങ്ങൾക്ക് കാരണമായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ നായകനാണ് രോഹിത്. എന്നിട്ടും രോഹിതിന് ഒരു താരത്തിന്റെ തലക്കനമില്ല. ആ നല്ല മനസിന് ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. താൻ രോഹിതിനുവേണ്ടി പ്രാർത്ഥിക്കുന്നതായും രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു.

dot image
To advertise here,contact us
dot image