
ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ തലമുറയിൽ ഏറ്റവും ആരാധക പിന്തുണയുള്ള താരങ്ങളാണ് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. ഇരുവരും കരിയറിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ ഇതിഹാസ താരത്തിനും സൂപ്പർ നായകനും ആര് പിൻഗാമിയാകുമെന്നാണ് ആരാധക ആകാംഷ. ഇക്കാര്യത്തിൽ തന്റെ നിരീക്ഷണങ്ങൾ പറയുകയാണ് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ചില മികച്ച താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തി. അതിൽ സർഫറാസിനും ധ്രുവ് ജുറേലിനും ടെസ്റ്റ് ക്രിക്കറ്റിനോട് ഏറെ താൽപ്പര്യമുണ്ട്. എന്നാൽ കോഹ്ലിക്കും രോഹിതിനും ആര് പിൻഗാമിയാകുമെന്ന് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. കുറച്ചുകാലം കാത്തിരിക്കാം. സർഫറാസും ജുറേലും ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റ് കളിക്കട്ടെ. അതിന് ശേഷം മാത്രമെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത താരങ്ങളെ വിലയിരുത്താൻ കഴിയുവെന്നും മഞ്ജരേക്കർ വ്യക്തമാക്കി.
അടുത്ത സീസൺ ഐഎസ്എല്ലിൽ 'വാർ' നിയമം കൊണ്ടുവരാം; എ ഐ എഫ് എഫ്ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളെയും മഞ്ജരേക്കർ അഭിനന്ദിച്ചു. സർഫറാസ്, ജുറേൽ, ദേവ്ദത്ത് പടിക്കൽ, ആകാശ് ദീപ് എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ബാറ്റിംഗ്, ബൗളിംഗ് നിര ഉണ്ടായിരുന്നതാണ് ഇന്ത്യൻ വിജയത്തിന് കാരണമെന്നും മഞ്ജരേക്കർ വ്യക്തമാക്കി.