രഹാനെ, ശ്രേയസ്, പൃഥി ഷാ; നാളത്തെ താരങ്ങൾക്ക് മുംബൈ താരങ്ങളുടെ സ്നേഹം

മുംബൈ താരങ്ങളുടെ ആരാധക സ്നേഹം ബിസിസിഐ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു.

dot image

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ-വിദർഭയെ നേരിടുകയാണ്. ആദ്യ ഇന്നിംഗ്സിൽ മുംബൈ 224 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ വിദർഭയും ബാറ്റിംഗ് തകർച്ച നേരിടുകയാണ്. ആദ്യ ദിനം പിന്നിടുമ്പോൾ വിദർഭ മൂന്നിന് 31 എന്ന നിലയിലാണ്. എന്നാൽ മത്സരത്തിനിടയിൽ ഗ്യാലറിയിൽ ഉണ്ടായ ചില സംഭവങ്ങളാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

രഞ്ജി ട്രോഫി കാണാനെത്തിയ ഒരു സംഘം വിദ്യാർത്ഥികൾക്ക് മുംബൈ താരങ്ങൾ ഓട്ടോഗ്രാഫ് നൽകി. നാളത്തെ താരങ്ങൾക്കുള്ള പ്രോത്സാഹനമാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. മുംബൈ നായകൻ അജിൻക്യ രഹാനെ, ഓപ്പണിംഗ് ബാറ്റർ പൃഥി ഷാ, മധ്യനിര താരം ശ്രേയസ് അയ്യർ എന്നിവരാണ് ഗ്യാലറിയിലെത്തി കുട്ടികൾക്ക് ഓട്ടോഗ്രാഫ് നൽകിയത്.

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് ആദ്യ തോൽവി; ഒന്നാം സ്ഥാനം നിലനിർത്തി

മുംബൈ താരങ്ങളുടെ ആരാധക സ്നേഹം ബിസിസിഐ സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു. താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങാൻ കുട്ടികൾ ആവേശത്തോടെയാണ് സമീപിക്കുന്നത്.

dot image
To advertise here,contact us
dot image