ന്യൂസിലാന്ഡിനെതിരെ പരമ്പര വിജയം; ടെസ്റ്റ് ചാമ്പ്യന്ഷിപ്പില് ഓസീസ് മുന്നേറ്റം,ഇന്ത്യ ഒന്നാമത്

പരമ്പരയിലെ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചു

dot image

ക്രൈസ്റ്റ്ചര്ച്ച്: ന്യൂസിലാന്ഡിനെതിരായ ടെസ്റ്റ് പരമ്പര പിടിച്ചെടുത്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പില് മുന്നേറി ഓസ്ട്രേലിയ. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയ ഓസീസ് ന്യൂസിലന്ഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. പരമ്പര ആരംഭിക്കുമ്പോള് ന്യൂസിലാന്ഡ് ആയിരുന്നു ഒന്നാമത്. ഇപ്പോള് ന്യൂസിലാന്ഡ് മൂന്നാമതും ഇന്ത്യ ഒന്നാമതുമാണ്.

രണ്ടാം ടെസ്റ്റിലെ മിന്നും വിജയത്തോടെ ടെസ്റ്റ് ചാമ്പ്യന്ഷിപ്പില് 12 പോയിന്റുകള് സ്വന്തമാക്കാന് ഓസ്ട്രേലിയയ്ക്കായി. 12 മത്സരങ്ങള് കഴിഞ്ഞപ്പോള് 62.50 ആണ് ഓസീസിന്റെ വിജയശതമാനം. പരമ്പര കൈവിട്ടതോടെ ന്യൂസിലാന്ഡ് 60 ശതമാനത്തില് നിന്ന് 50 ശതമാനത്തിലേക്ക് താഴ്ന്നു. 68.51 വിജയശതമാനമുള്ള ഇന്ത്യയാണ് ഇപ്പോഴും ഒന്നാമത്.

വിജയം കൊതിച്ച കിവീസിന് തിരിച്ചടി; രണ്ടാം ടെസ്റ്റ് ഓസീസ് പിടിച്ചെടുത്തു

ന്യൂസിലാന്ഡിനെതിരെ വെല്ലിങ്ടണില് നടന്ന ആദ്യ ടെസ്റ്റില് 172 റണ്സിന്റെ ആധികാരിക വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നത്. ക്രൈസ്റ്റ്ചര്ച്ചില് നടന്ന രണ്ടാം ടെസ്റ്റ് മൂന്ന് വിക്കറ്റുകള്ക്കും പിടിച്ചെടുത്ത് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. കിവീസ് ഉയര്ത്തി 279 റണ്സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കിനില്ക്കെ ഓസീസ് മറികടക്കുകയായിരുന്നു.

dot image
To advertise here,contact us
dot image