
ധാക്ക: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിൽ ഒരു തകർപ്പൻ റൺഔട്ട് നടത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ബാറ്റർ ലിട്ടൺ ദാസ്. ശ്രീലങ്കൻ ഇന്നിംഗ്സിലെ അവസാന പന്തിലാണ് സംഭവം. ദസൂൻ ശങ്ക അടിച്ച ഷോട്ട് പിടിച്ചെടുത്ത റിഷാദ് ഹൊസൈൻ വിക്കറ്റ് കീപ്പറിന്റെ വശത്തേയ്ക്ക് പന്ത് എറിഞ്ഞു നൽകി.
പന്ത് പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് സ്റ്റമ്പ് കാണാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. എങ്കിലും ലിട്ടൺ ദാസ് കൃത്യമായി പന്ത് സ്റ്റമ്പിൽ കൊള്ളിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. എങ്കിലും ആരാധക പ്രതികരണം വ്യത്യസ്തമാണ്. ധോണി ഇത് മുമ്പ് ചെയ്തിട്ടുണ്ടെന്നും എങ്കിലും ലിട്ടൺ ദാസ് ഹീറോയെന്നുമാണ് ആരാധക പ്രതികരണങ്ങൾ.
'ടെസ്റ്റ് ക്രിക്കറ്റിനുള്ള പ്രോത്സാഹനം പണമല്ല, വേണ്ടത് കഠിനാദ്ധ്വാനത്തിനുള്ള മനസ്'- രാഹുൽ ദ്രാവിഡ്We've seen a similar one. But this is classic 2.0!
— FanCode (@FanCode) March 10, 2024
.
.#BANvSL #FanCode @LittonOfficial pic.twitter.com/HKUVZ53Py0
മത്സരത്തിൽ ശ്രീലങ്കയ്ക്കായിരുന്നു വിജയം. 28 റൺസ് വിജയത്തോടെ ശ്രീലങ്ക പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിന് 146 റൺസെടുക്കാനെ സാധിച്ചുള്ളു.