രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് തകർച്ച; അഞ്ച് വിക്കറ്റ് നഷ്ടം

നാല് വിക്കറ്റും സ്വന്തമാക്കി രവിചന്ദ്രൻ അശ്വിൻ

dot image

ധരംശാല: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവിയിലേക്ക്. മൂന്നാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് അഞ്ചിന് 103 എന്ന നിലയിലാണ്. രവിചന്ദ്രൻ അശ്വിൻ നാലും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ലീഡിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനി 156 റൺസ് കൂടെ വേണം.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 477 റണ്സിന് ഓള് ഔട്ടായി. മൂന്നാം ദിനം നാല് റണ്സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്ക്കാനായത്. കുല്ദീപ് യാദവ് 30 റണ്സും ജസ്പ്രീത് ബുംറ 20 റണ്സെടുത്തും പുറത്തായി. ഇംഗ്ലണ്ടിനായി സ്പിന്നര് ഷുഹൈബ് ബഷീര് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് കരിയറിൽ 700 വിക്കറ്റ് തികച്ചതും മത്സരത്തിന്റെ പ്രത്യേകതയാണ്.

ഒന്നര പതിറ്റാണ്ട് കാലത്തെ ക്രിക്കറ്റ് കരിയറിന് അവസാനം; അഫ്ഗാൻ താരം നൂർ അലി സദ്രാൻ വിരമിച്ചു

രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് വലിയ തകർച്ചയെയാണ് നേരിട്ടത്. 36 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പിന്നാലെ നന്നായി കളിച്ചുവന്ന ജോണി ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുരുങ്ങി. 39 റൺസെടുത്ത ബെയർസ്റ്റോയെ കുൽദീപ് പുറത്താക്കി. ബാക്കി നാല് വിക്കറ്റും അശ്വിനാണ് സ്വന്തമാക്കിയത്. 34 റൺസെടുത്ത ജോ റൂട്ടാണ് ക്രീസിലുള്ളത്.

dot image
To advertise here,contact us
dot image