
കാബൂൾ: അഫ്ഗാനിസ്ഥാൻ താരം നൂർ അലി സദ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പതിനഞ്ച് വർഷക്കാലത്തെ ക്രിക്കറ്റ് കരിയറിനാണ് താരം തിരശീലയിടുന്നത്. 2009ൽ സ്കോട്ലാൻഡിനെതിരെയായിരുന്നു നൂർ അലിയുടെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ 28 പന്തിൽ 45 റൺസെടുത്തു.
2010ൽ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ നൂർ അലി അർദ്ധ സെഞ്ച്വറി നേടിയിട്ടുണ്ട്. അഫ്ഗാൻ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണിത്.
ജെയിംസ് ആന്ഡേഴ്സണ് 700 വിക്കറ്റ്; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരംഅഫ്ഗാനായി 51 ഏകദിനങ്ങളിൽ നിന്ന് 1216 റൺസ് താരം നേടിയിട്ടുണ്ട്. 22 ട്വന്റി 20യിൽ നിന്ന് 586 റൺസും രണ്ട് ടെസ്റ്റിൽ നിന്ന് 117 റൺസും നൂർ അലി അടിച്ചെടുത്തു. കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരെയാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്.