
ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യുസീലാൻഡ് തകർന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്സിൽ വെറും 162 റൺസിന് കിവീസ് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡാണ് ഓസ്ട്രേലിയയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ ലീഡിനായി പൊരുതുകയാണ്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റിന് 124 റൺസെന്ന നിലയിലാണ്.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ടോം ലഥാം 38, ടോം ബ്ലൻഡൽ 22, കെയ്ൻ വില്യംസൺ 17, വിൽ യങ് 14 എന്നിങ്ങനെയാണ് കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. മുൻനിര തകർന്നടിഞ്ഞപ്പോൾ ബൗളിംഗ് നിരയിൽ മാറ്റ് ഹെൻറി 29, ക്യാപ്റ്റൻ ടിം സൗത്തി 26 എന്നിങ്ങനെ സംഭാവന ചെയ്തു.
രോഹിതിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷൻമറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്കും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. പുറത്താകാതെ 45 റൺസുമായി നിൽക്കുന്ന മാർനസ് ലബുഷെയ്ൻ ഓസീസ് നിരയുടെ ടോപ് സ്കോററായി. കാമറൂൺ ഗ്രീൻ 25, ട്രാവിസ് ഹെഡ് 21 എന്നിങ്ങനെ സ്കോർ ചെയ്തു. കിവീസിനായി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റ് വീഴ്ത്തി.