രഞ്ജി ട്രോഫി കീരിടപ്പോരിൽ മുംബൈയ്ക്ക് എതിരാളി വിദർഭ; മധ്യപ്രദേശ് വീണു

ആറിന് 228 എന്ന സ്കോറിൽ നിന്നാണ് മധ്യപ്രദേശ് ബാറ്റിംഗ് പുഃനരാരംഭിച്ചത്.

dot image

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയ്ക്ക് എതിരാളികൾ വിദർഭ. ആവേശകരമായ രണ്ടാം സെമിയിൽ മധ്യപ്രദേശിനെ 62 റൺസിന് വീഴ്ത്തിയാണ് വിദർഭ കലാശപ്പോരിന് തയ്യാറെടുക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ 82 റൺസിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് വിദർഭയുടെ തിരിച്ചുവരവ്.

അഞ്ചാം ദിനം ആറിന് 228 എന്ന സ്കോറിൽ നിന്നാണ് മധ്യപ്രദേശ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. 30 റൺസ് കൂടെ ചേർക്കുന്നതിനിടെ അവശേഷിച്ച നാല് വിക്കറ്റ് കൂടെ മധ്യപ്രദേശിന് നഷ്ടമായി. യാഷ് താക്കൂറും അക്ഷയ് വഖാരെയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

അവസരം ലഭിച്ചപ്പോഴൊക്കെ രഞ്ജി കളിച്ചിരുന്നു; കിഷനും അയ്യർക്കും സച്ചിന്റെ പരോക്ഷ വിമർശനം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിദർഭ ആദ്യ ഇന്നിംഗ്സിൽ 170 റൺസിന് പുറത്തായി. മധ്യപ്രദേശിന്റെ മറുപടി 252 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ വിദർഭ 408 റൺസ് അടിച്ചെടുത്തു. 314 റൺസിന്റെ ലീഡാണ് രണ്ടാം ഇന്നിംഗ്സിൽ വിദർഭ നേടിയത്. 315 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 258 റൺസിൽ ഓൾ ഔട്ടായി.

dot image
To advertise here,contact us
dot image