
മുംബൈ: തമിഴ്നാടിനെ തകര്ത്ത് മുംബൈ രഞ്ജി ട്രോഫി ഫൈനലില്. മത്സരത്തില് ഇന്നിങ്സിനും 70 റണ്സിനുമാണ് മുംബൈയുടെ വിജയം. രഞ്ജി ടൂര്ണമെന്റില് 48-ാം തവണയാണ് മുംബൈ ഫൈനലിലെത്തുന്നത്.
ഒന്നാം ഇന്നിങ്സില് 232 റണ്സ് ലീഡ് വഴങ്ങിയ തമിഴ്നാട് രണ്ടാം ഇന്നിങ്സില് 162 റണ്സിന് ഓള്ഔട്ടായി. 70 റണ്സെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാടിന് വേണ്ടി രണ്ടാം ഇന്നിങ്സില് ചെറുത്തുനിന്നത്. മുംബൈയ്ക്ക് വേണ്ടി ഷംസ് മുലാനി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള് ഷര്ദ്ദുല് താക്കൂര്, തനുഷ് കൊടിയാന്, മൊഹിത് അവാസ്തി എന്നിവര് രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
കാശിത്തിരി പൊടിയും; ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് ഒരു കോടിയിലേറെതമിഴ്നാടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 146 റണ്സിന് മറുപടി പറയാനിറങ്ങിയ മുംബൈയ്ക്ക് 106 റണ്സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. വാലറ്റക്കാരുടെ മികച്ച പ്രകടനമാണ് മുംബൈയ്ക്ക് രക്ഷയായത്. എട്ടാമനായി ഇറങ്ങി സെഞ്ച്വറി നേടിയ ഷര്ദ്ദുല് താക്കൂറും 89 റണ്സെടുത്ത് പുറത്താകാതെ നിന്ന തനുഷ് കൊടിയാനും 26 റണ്സെടുത്ത തുഷാര് ദേശ്പാണ്ഡെയും ചെറുത്തുനിന്നതോടെ മുംബൈ 232 റണ്സിന്റെ ഇന്നിങ്സ് ലീഡെടുത്തു. 105 പന്തില് നിന്ന് 13 ബൗണ്ടറിയും നാല് സിക്സും സഹിതം 109 റണ്സാണ് മുംബൈയുടെ സമ്പാദ്യം.
ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി; ഡെവോണ് കോണ്വെ മെയ് വരെ കളത്തിലില്ലഎന്നാല് മുംബൈയ്ക്കെതിരെ പൊരുതി നോക്കാന് പോലും കഴിയാതെ തമിഴ്നാട് അടിയറവ് പറഞ്ഞു. 105 പന്തില് നിന്ന് ഒന്പത് ബൗണ്ടറിയടക്കം 70 റണ്സെടുത്ത ബാബ ഇന്ദ്രജിത്ത് മാത്രമാണ് തമിഴ്നാട് നിരയില് തിളങ്ങിയത്. പ്രദോഷ് രഞ്ജന് പോള് (25), വിജയ് ശങ്കര് (24), രവിശ്രീനിവാസന് സായ് കിഷോര് (21) എന്നിവര് മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. മറ്റാര്ക്കും മികച്ച പ്രകടനം പുറത്തെടുക്കാന് കഴിയാതെ വന്നതോടെ തമിഴ്നാട് 70 റണ്സിനും ഇന്നിങ്സിനും പരാജയം വഴങ്ങി.
വിദര്ഭ-മധ്യപ്രദേശ് സെമിഫൈനല് വിജയികളെയാണ് മുംബൈ നേരിടുക. മാര്ച്ച് 10 മുതല് വാങ്കഡെ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം ആരംഭിക്കുക.