വിജയം ഓസീസിന്, പക്ഷേ നേട്ടം ഇന്ത്യയ്ക്ക്; ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പില് ഒന്നാമത്

ന്യൂസിലന്ഡ് രണ്ടാം സ്ഥാനത്തേക്ക് വീണു

dot image

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് പോയിന്റ് പട്ടികയില് ഇന്ത്യ ഒന്നാമത്. ചാമ്പ്യന്ഷിപ്പില് ഒന്നാമതുണ്ടായിരുന്ന ന്യൂസിലന്ഡ് വെല്ലിങ്ടണ് ടെസ്റ്റില് ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെയാണ് രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. വെല്ലിങ്ടണ് ടെസ്റ്റില് 172 റണ്സിന്റെ പരാജയമാണ് കിവികള്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ഇതോടെ ന്യൂസിലന്ഡ് രണ്ടാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയാണ് മൂന്നാമത്.

64.58 ശതമാനം പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. എട്ട് മത്സരങ്ങളില് നിന്ന് ഇന്ത്യ അഞ്ച് വിജയവും രണ്ട് തോല്വിയും ഒരു സമനിലയും സ്വന്തമാക്കി. അതേസമയം 60.00 പോയിന്റാണ് രണ്ടാമതുള്ള ന്യൂസിലന്ഡിനുള്ളത്. തൊട്ടുപിന്നാലയുള്ള ഓസീസിന് 59.09 ശതമാനമാണ് പോയിന്റുള്ളത്.

കിവിപ്പടയെ തകര്ത്ത് ലിയോണിന്റെ 'ആറാട്ട്'; വെല്ലിങ്ടണ് ടെസ്റ്റില് ഓസീസിന് വിജയം

രാജ്കോട്ടില് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ വിജയമാണ് മൂന്നാം സ്ഥാനത്തുനിന്ന ഇന്ത്യയെ രണ്ടാമതെത്തിച്ചത്. ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.

dot image
To advertise here,contact us
dot image