
/sports-new/cricket/2024/03/01/bcci-to-conduct-womens-red-ball-tournament-in-pune-from-march-28
ഡല്ഹി: ഇന്ത്യന് വനിതാ ആഭ്യന്തര ക്രിക്കറ്റില് റെഡ് ബോള് ക്രിക്കറ്റ് മടങ്ങിവരുന്നു. നാല് വര്ഷത്തിന് ശേഷമാണ് ഇന്ത്യന് വനിതാ ക്രിക്കറ്റിനായി ആഭ്യന്തര ടൂര്ണമെന്റ് നടത്താന് ബിസിസിഐ തയ്യാറെടുക്കുന്നത്. മാര്ച്ച് 28ന് പൂനെയില് മത്സരങ്ങള്ക്ക് തുടക്കമാകും. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ചാവും ടൂര്ണമെന്റ് നടത്തുക.
ബിസിസിഐ തീരുമാനത്തെ അഭിനന്ദിച്ച് മുന് താരങ്ങളടക്കം രംഗത്തെത്തി. അടുത്ത തലമുറയിലേക്ക് ക്രിക്കറ്റ് പകര്ന്ന് നല്കേണ്ടത് നമ്മുടെ കടമയാണ്. ആഭ്യന്തര തലത്തില് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് പുതുതലമുറയ്ക്കുള്ള പ്രോത്സാഹനമാണ്. മേഖലകള് തിരിച്ചല്ല, സംസ്ഥാന തലത്തില് വനിതകള്ക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന് അവസരമൊരുക്കണമെന്ന് ഇന്ത്യന് മുന് പേസര് അമിത ശര്മ്മ പറഞ്ഞു.
വിജയ സാധ്യത 101 ശതമാനം, എതിർ ടീമിന് -1 ശതമാനം; പാകിസ്താൻ സൂപ്പർ ലീഗിനെതിരെ ട്രോൾഡിസംബറില് ഇന്ത്യന് വനിതാ ടീം രണ്ട് ടെസ്റ്റ് മത്സരങ്ങള് കളിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമായിരുന്നു മത്സരങ്ങള്. രണ്ടിലും ഇന്ത്യയ്ക്കായിരുന്നു വിജയം. പിന്നാലെയാണ് വനിതകള്ക്ക് ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് ഒരുക്കാന് ബിസിസിഐ തീരുമാനം.