വീണ്ടും ഫിറ്റായി ശ്രേയസ് അയ്യർ; രഞ്ജി ട്രോഫിയിൽ മുംബൈ ടീമിൽ കളിക്കും

തമിഴ്നാട് ടീമിലേക്ക് വാഷിംഗ്ടൺ സുന്ദർ, സായി സുദർശൻ എന്നിവർ തിരികെയെത്തും.

dot image

മുംബൈ: ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമിൽ നിന്ന് പിന്മാറിയ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ക്രിക്കറ്റിലേക്ക് വരുന്നു. രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈ ടീമിൽ താരം കളിക്കും. പുറം വേദനയുണ്ടെന്ന് അറിയിച്ചാണ് അയ്യർ ഇന്ത്യൻ ടീമിൽ നിന്ന് പിന്മാറിയത്. എന്നാൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി താരത്തിന് പരിക്കില്ലെന്ന് അറിയച്ചു. ഇതോടെ ഇന്ത്യൻ ബാറ്റർ ഐപിഎല്ലിനായി ദേശീയ ടീമിൽ നിന്ന് ഒഴിവായതെന്ന് സംശയം ഉയർന്നിരുന്നു.

മാർച്ച് രണ്ടിന് തമിഴ്നാടിനെതിരെയാണ് മുംബൈയുടെ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരം ആരംഭിക്കുക. അയ്യർ ടീമിൽ ഉണ്ടാകുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ശ്രേയസ് അയ്യരിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞിരുന്നില്ല. നാല് ഇന്നിംഗ്സുകളിലായി അയ്യരിന് 104 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.

അടുത്ത ധോണി രോഹിത് ശർമ്മ; ഇന്ത്യൻ നായകനെ പ്രകീർത്തിച്ച് സുരേഷ് റെയ്ന

അതിനിടെ തമിഴ്നാട് ടീമിലേക്ക് വാഷിംഗ്ടൺ സുന്ദർ, സായി സുദർശൻ എന്നിവർ തിരികെയെത്തും. ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ടീമിൽ അംഗമാണ് സുന്ദർ. താരത്തെ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ബിസിസിഐ ഒഴിവാക്കും. പരിക്കിന്റെ പിടിയിലായിരുന്നു സുദർശൻ കൂടെ മടങ്ങിയെത്തുന്നതോടെ തമിഴ്നാട് ടീം കൂടുതൽ ശക്തിപ്പെടും.

dot image
To advertise here,contact us
dot image