ട്വന്റി 20 ക്രിക്കറ്റിൽ പുതുചരിത്രം; വേഗതയേറിയ സെഞ്ച്വറിയുമായി നമീബിയൻ താരം

നമീബിയയ്ക്കായി റൂബൻ ട്രംപൽമാൻ നാല് വിക്കറ്റ് വീഴ്ത്തി.

dot image

കീര്ത്തിപുര്: ട്വന്റി 20 ക്രിക്കറ്റിൽ പുതുചരിത്രമെഴുതി നമീബിയൻ താരം ജാൻ നികൽ ലോഫ്റ്റി ഈറ്റൺ. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന നേട്ടം ഇനി നമീബിയന് താരത്തിന് സ്വന്തമാണ്. നേപ്പാളിനെതിരേ കീര്ത്തിപുരില് നടന്ന ട്വന്റി 20 മത്സരത്തിലാണ് താരം ചരിത്രം കുറിച്ചത്.

വെറും 33 പന്തുകളില് ലോഫ്റ്റി ഈറ്റണ് സെഞ്ച്വറിയിലെത്തി. 36 പന്തിൽ 11 ഫോറും എട്ട് സിക്സും സഹിതം താരം 101 റൺസെടുത്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. നമീബിയൻ ഓപ്പണർ മലാൻ ക്രൂഗർ 48 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു.

വീണ്ടും ഫിറ്റായി ശ്രേയസ് അയ്യർ; രഞ്ജി ട്രോഫിയിൽ മുംബൈ ടീമിൽ കളിക്കും

മറുപടി ബാറ്റിംഗിൽ നേപ്പാൾ 18.5 ഓവറിൽ 186 റൺസിൽ എല്ലാവരും പുറത്തായി. ഇതോടെ നമീബിയയ്ക്ക് 20 റൺസിന്റെ വിജയം സ്വന്തമായി. നമീബിയയ്ക്കായി റൂബൻ ട്രംപൽമാൻ നാല് വിക്കറ്റ് വീഴ്ത്തി.

dot image
To advertise here,contact us
dot image