
ഡൽഹി: ഏകദിന ലോകകപ്പിന്റെ നഷ്ടം ട്വന്റി 20 ലോകകപ്പിൽ പരിഹരിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. പരിക്കിന്റെ പിടിയിലുള്ള പേസർ മുഹമ്മദ് ഷമിക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമായേക്കും. നേരത്തെ ഗുജറാത്ത് ടൈറ്റൻസ് താരത്തിന് ഐപിഎൽ നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഹീറോ അമേരിക്കയിലേക്കും ഇല്ലെന്ന് റിപ്പോർട്ടുകൾ വരുന്നത്.
ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. പരിക്കിൽ നിന്ന് മോചിതനാകാൻ സമയം എടുക്കുമെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാലിലെ പേശിക്കേറ്റ പരിക്കിന് നടത്തിയ ശസ്ത്രക്രിയ വിജയിച്ചതായും താരം സ്ഥിരീകിരിച്ചു.
കഴിയുന്നതെല്ലാം ചെയ്തു, വിരാട് കോഹ്ലി ഐപിഎൽ അർഹിക്കുന്നു: സുരേഷ് റെയ്ന
മാർച്ച് 22 മുതൽ മെയ് 26 വരെയാണ് ഐപിഎല്ലിന്റെ 17-ാം പതിപ്പ് നടക്കുക. പിന്നാലെ ജൂൺ ഒന്നിന് ട്വന്റി 20 ലോകകപ്പും ആരംഭിക്കും. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.