ഐപിഎല്ലിൽ ഉണ്ടാകുമോ സൂര്യകുമാർ യാദവ്? പ്രതികരിച്ച് താരം

മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന് ഐപിഎല്ലിലെ ആദ്യ മത്സരം.

dot image

മ്യൂണിക്: കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവ് ജർമ്മനിയിൽ ചികിത്സയിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ താരം മടങ്ങിയെത്തുമോയെന്ന ആകാംഷയിലാണ് മുംബൈ ഇന്ത്യൻസിന്റെ ആരാധകർ. ഇപ്പോൾ തന്റെ ആരോഗ്യ സ്ഥിതി ഇൻസ്റ്റാഗ്രാം വീഡിയോയിൽ താരം അറിയിച്ചിരിക്കുകയാണ്.

'തന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച എല്ലാവർക്കും നന്ദി പറയുന്നു. താൻ പൂർവ്വസ്ഥിതിയിലെത്താൻ ഒരുപാട് പേർ ആഗ്രഹിച്ചു. എല്ലാവരോടുമായി താൻ പറയുന്നു. ഉടൻ തന്നെ താൻ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരികെയെത്തും.' സൂര്യകുമാർ യാദവ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ വ്യക്തമാക്കി.

ഐഎസ്എൽ; നന്ദകുമാർ ഗോളിൽ ചെന്നൈനെ തകർത്ത് ഈസ്റ്റ് ബംഗാൾ

മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന് ഐപിഎല്ലിലെ ആദ്യ മത്സരം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

dot image
To advertise here,contact us
dot image