
കൊളംബോ: അമ്പയറിനെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കൻ ക്രിക്കറ്റ് താരം വനീന്ദു ഹസരങ്കയ്ക്ക് വിലക്ക്. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തിനിടെയാണ് ശ്രീലങ്കൻ നായകൻകൂടിയായ ഹസരങ്ക ലിൻഡൻ ഹാനിബാളിനെ അസഭ്യം പറഞ്ഞത്.
മത്സരത്തിന്റെ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് വിജയിക്കാൻ മൂന്ന് പന്തിൽ 11 റൺസ് വേണമായിരുന്നു. അഫ്ഗാൻ താരം എറിഞ്ഞ പന്ത് ശ്രീലങ്കയുടെ കാമിൻഡു മെൻഡിൻസിന് ഫുൾഡോസ് ആയി ആണ് ലഭിച്ചത്. എന്നാൽ പന്ത് സ്റ്റമ്പിന് മുകളിലായിരുന്നുവെന്നും നോബോൾ വേണമെന്നും ഹസരങ്ക ആവശ്യപ്പെട്ടു. അമ്പയർ ഇത് അനുവദിച്ചില്ല. മത്സരം ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഹസരങ്കയുടെ നിയന്ത്രണം വിട്ടത്.
ഇംഗ്ലണ്ട് ടീമിന് സ്പോർട്സ്മാൻഷിപ്പ് ഇല്ല; ആരോപണവുമായി ഇന്ത്യൻ ആരാധകർഅടുത്ത മാസം തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ഹസരങ്കയ്ക്ക് കളിക്കാൻ കഴിയില്ല. ഒപ്പം അഫ്ഗാനെതിരായ മത്സരത്തിൽ ലഭിച്ച ഫീയുടെ 50 ശതമാനം താരം പിഴയായി ഒടുക്കണം.