
May 20, 2025
07:33 PM
റാഞ്ചി: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ആദ്യ സെഷനിൽ ഉണ്ടായ തിരിച്ചടികളിൽ നിന്ന് ഇംഗ്ലണ്ട് കരകയറുകയാണ്. രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം സെഷൻ പൂർത്തിയാക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു.
പതിവ് ബാസ്ബോൾ ക്രിക്കറ്റ് മാറ്റിനിർത്തി പരമ്പരാഗത ടെസ്റ്റ് ശൈലിയിലാണ് രണ്ടാം സെഷനിൽ ഇംഗ്ലണ്ട് ബാറ്റുചെയ്തത്. ആദ്യ സെഷനിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലായിരുന്നു. ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ജോ റൂട്ട് 154 പന്തിൽ 67 റൺസെടുത്ത് നിൽക്കുകയാണ്. 108 പന്തിൽ 28 റൺസെടുത്ത വിക്കറ്റ് കീപ്പർ ബെൻ സ്റ്റോക്സാണ് ക്രീസിൽ.
ഇരട്ട ദുരന്തങ്ങളെ അതിജീവിച്ച ആകാശ് ദീപ്; ഇന്ന് ഇന്ത്യന് ടീമില്മത്സരത്തിന്റെ ആദ്യ സെഷനിൽ ഇന്ത്യയ്ക്കായിരുന്നു ആധിപത്യം. ബെൻ ഡക്കറ്റ് 11, ഒലി പോപ്പ് പൂജ്യം, സാക്ക് ക്രൗളി 42 എന്നിവരെ അരങ്ങേറ്റക്കാരൻ ആകാശ് ദീപ് പുറത്താക്കി. 38 റൺസുമായി നന്നായി തുടങ്ങിയിട്ടും ബെയർസ്റ്റോ വിക്കറ്റിന് മുന്നിൽ കുരുങ്ങി. അശ്വിനാണ് വിക്കറ്റ്. മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി.