
രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരവും പരാജയം വഴങ്ങിയ ഇംഗ്ലണ്ടിനെ വിമര്ശിച്ച് മുന് ഇന്ത്യന് താരം കൃഷ്ണമാചാരി ശ്രീകാന്ത്. രാജ്കോട്ടില് നടന്ന ടെസ്റ്റ് മത്സരത്തില് 434 റണ്സിന് ഇംഗ്ലീഷ് പടയെ തകര്ത്തെറിഞ്ഞാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. 557 റണ്സെന്ന പടുകൂറ്റന് വിജയലക്ഷ്യം പിന്തുടര്ന്ന ഇംഗ്ലണ്ടിന് 39.3 ഓവറില് വെറും 122 റണ്സ് മാത്രമാണ് നേടാനായത്.
ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ടിന്റെ ബാസ്ബോള് ശൈലിയെ വിമര്ശിച്ച് ശ്രീകാന്ത് രംഗത്തെത്തിയത്. 'സാധിക്കുമെങ്കില് ഇംഗ്ലണ്ടിന് അടുത്ത ഫ്ളൈറ്റിന് നാട്ടിലേക്ക് പോകാം. പക്ഷേ അവര്ക്ക് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള് കളിക്കണം', ഇംഗ്ലണ്ടിന് ഇനി തിരിച്ചടിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള് ശ്രീകാന്ത് തമാശയായാണ് ഇങ്ങനെ പറഞ്ഞത്.
രാജ്കോട്ടില് ഇംഗ്ലീഷ് വധം; റെക്കോര്ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക് സ്വന്തം'ബാസ്ബോള് ഓവര് ഹൈപ്പ്ഡ് ആണെന്ന് ഞാന് കരുതുന്നു. അത് എവിടെയാണ് വിജയിച്ചിട്ടുള്ളത്? ആഷസില് വിജയിച്ചോ? സത്യസന്ധമായി പറഞ്ഞാല് അവര് ഇങ്ങനെ കളിച്ചാല് ഒരു തന്ത്രവും വിജയിക്കില്ല. ഇന്ത്യയിലെ സാഹചര്യങ്ങളില് ബാറ്റുചെയ്യാനുള്ള വൈദഗ്ധ്യം അവര്ക്ക് ആവശ്യമാണെന്ന് ഞാന് കരുതുന്നു', ശ്രീകാന്ത് പറയുന്നു.
'ബാസ്ബോള് പരാജയമാണ്, അഭിമാനിക്കാനും മാത്രം ഒന്നുമില്ല'; ഇംഗ്ലണ്ടിനെ വിമര്ശിച്ച് ബോയ്ക്കോട്ട്'ബാസ്ബോള് ദീര്ഘകാലാടിസ്ഥാനത്തില് പ്രവര്ത്തിക്കുമെന്ന് ഞാന് കരുതുന്നില്ല. അവര് ക്രീസില് പോയി ഓരോ പന്തും അടിച്ചുപറപ്പിക്കാനാണ് ശ്രമിക്കുന്നത്. ബ്രണ്ടന് മക്കല്ലത്തിനും ബെന് സ്റ്റോക്സിനും അങ്ങനെ ബാറ്റ് ചെയ്യാന് കഴിയും. പക്ഷേ എല്ലാര്ക്കും അത് വിജയകരമായി ചെയ്യാന് കഴിയില്ല', അദ്ദേഹം കൂട്ടിച്ചേര്ത്തു.