
രാജ്കോട്ട്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ജസ്പ്രീത് ബുംറയെ റിവേഴ്സ് സ്കൂപ്പ് ചെയ്ത തീരുമാനത്തിന് കടുത്ത വിമർശനം. റൂട്ട് പുറത്തായതിന് പിന്നാലെയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തകർന്നടിഞ്ഞത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ഓഫ്സ്റ്റമ്പിന് പുറത്തുവന്ന പന്തിൽ റൂട്ട് റിവേഴ്സ് സ്കൂപ്പ് കളിച്ചു. എന്നാൽ റൂട്ടിന്റെ ഷോട്ട് സ്ലിപ്പിൽ നിന്നിരുന്ന യശസ്വി ജയ്സ്വാളിന്റെ കൈകളിൽ ഭദ്രമായി.
Bumrah gets Joe Root for the 9th time in Tests. 🫡
— Johns. (@CricCrazyJohns) February 17, 2024
- A terrific catch by Jaiswal....!!!!pic.twitter.com/cCxRTFZbkU
ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഷോട്ട് എന്നാണ് റൂട്ടിന്റെ ബാറ്റിംഗിനെ ടെലഗ്രാഫ് ക്രിക്കറ്റ് ജേർണലിസ്റ്റ് സ്കൈൽഡ് ബെറി വിശേഷിപ്പിച്ചത്. ജോ റൂട്ട് ഇന്ത്യയ്ക്ക് നൽകിയ സമ്മാനം എന്നാണ് ഷോട്ടിനെ ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ വിശേഷിപ്പിച്ചത്. അനാവശ്യ തീരുമാനമെന്ന് ബിബിസി പ്രതികരിച്ചു. എന്നാൽ റൂട്ടിനെ പിന്തുണച്ച് സഹതാരം ബെൻ ഡക്കറ്റ് രംഗത്തെത്തി.
റൊണാൾഡോയ്ക്കും ഒട്ടാവിയോയ്ക്കും ഗോൾ; സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയംപാറ്റ് കമ്മിൻസിനെതിരെ സമാന ഷോട്ടിലൂടെ റൂട്ട് സിക്സ് നേടിയിട്ടുണ്ടെന്ന് ഡക്കറ്റ് ചൂണ്ടിക്കാട്ടി. മൂന്നാം ദിനം രണ്ടിന് 202 എന്ന ശക്തമായ നിലയിൽ നിന്നാണ് ഇംഗ്ലണ്ട് 319ന് ഓൾ ഔട്ടായത്. ബെൻ ഡക്കറ്റിന്റെ 153 റൺസാണ് ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ അടിസ്ഥാനം.