
വിശാഖപ്പട്ടണം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരെ കേരളം മികച്ച ലീഡിലേക്ക്. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷൻ പിന്നിടുമ്പോൾ കേരളം നാല് വിക്കറ്റിന് 339 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് ഇപ്പോൾ 67 റൺസിന്റെ ലീഡുണ്ട്. സെഞ്ച്വറിയുമായി സച്ചിൻ ബേബി കളം നിറഞ്ഞപ്പോൾ അക്ഷയ് ചന്ദ്രൻ സെഞ്ച്വറിക്കരികിലാണ്.
ആദ്യ ഇന്നിംഗ്സിൽ 272 റൺസാണ് ആന്ധ്രയുടെ സ്കോർ. മൂന്നിന് 258 എന്ന നിലയിൽ മൂന്നാം ദിനം ക്രീസിലെത്തിയ കേരളത്തിന് ലീഡ് നേടാൻ അധിക സമയം വേണ്ടിവന്നില്ല. പിന്നാലെ സച്ചിൻ ബേബി സെഞ്ച്വറിയും പൂർത്തിയാക്കി. 113 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് ആകെ നഷ്ടമായത്.
ബാഡ്മിന്റണ് ഏഷ്യ ടീം ചാമ്പ്യന്ഷിപ്പ്; ചരിത്രത്തിലാദ്യമായി ഇന്ത്യന് വനിതകള്ക്ക് സ്വര്ണംഉച്ചഭഷണത്തിന് പിരിയുമ്പോൾ അക്ഷയ് ചന്ദ്രൻ 96 റൺസുമായി ക്രീസിലുണ്ട്. 15 റൺസുമായി സൽമാൻ നിസാറാണ് അക്ഷയ്ക്ക് കൂട്ട്.