
വിശാഖപട്ടണം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. മത്സരത്തിന്റെ മൂന്നാം ദിനം രണ്ടാം സെഷൻ പൂർത്തിയാകുമ്പോൾ കേരളം അഞ്ച് വിക്കറ്റിന് 443 റൺസെന്ന നിലയിലാണ്. അക്ഷയ് ചന്ദ്രൻ 146 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ്.
ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന് ഇപ്പോൾ 171 റൺസിന്റെ ലീഡുണ്ട്. രാവിലെ സച്ചിൻ ബേബിയും കേരളത്തിനായി സെഞ്ച്വറി നേടിയിരുന്നു. 113 റൺസെടുത്താണ് സച്ചിൻ പുറത്തായത്. രണ്ടാം സെഷനിൽ 58 സൽമാൻ നിസാറിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.
ലോകകപ്പ് നഷ്ടമായിട്ടും കിഷൻ ടീമിനൊപ്പം തുടർന്നു; രഞ്ജി കളിക്കാത്തതിൽ വിശദീകരണംചായയ്ക്ക് പിരിയുമ്പോൾ അക്ഷയ്ക്കൊപ്പം മുഹമ്മദ് അസ്ഹറുദീനാണ് ക്രീസിൽ. ഒമ്പത് റൺസാണ് അസ്ഹറുദീന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്സിൽ 272 റൺസാണ് ആന്ധ്രയുടെ സ്കോർ.