വീണ്ടും തിളങ്ങി സച്ചിന് ബേബി, കൂട്ടിന് അക്ഷയ്യും; ആന്ധ്രക്കെതിരെ കേരളം ഇന്നിങ്സ് ലീഡിനരികില്

ആദ്യ ഇന്നിങ്സില് 272 റണ്സിന് ആന്ധ്ര പുറത്തായിരുന്നു

dot image

വിശാഖപട്ടണം: ആന്ധ്ര പ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില് ഒന്നാം ഇന്നിങ്സ് ലീഡ് എടുക്കുന്നതിന് തൊട്ടരികിലെത്തി കേരളം. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള് കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില് 258 റണ്സെന്ന നിലയിലാണ്. സച്ചിന് ബേബി (87), അക്ഷയ് ചന്ദ്രന് (57) എന്നിവരാണ് ക്രീസില്.

രാജ്കോട്ടില് ഇംഗ്ലണ്ട് വിയര്ക്കുന്നു; കളി ഇന്ത്യയുടെ വരുതിയില്, കൂറ്റന് ലീഡിലേക്ക്

ആന്ധ്രയ്ക്കെതിരെ ലീഡ് എടുക്കുന്നതിന് കേരളത്തിന് നിലവില് 14 റണ്സ് മാത്രമാണ് വേണ്ടത്. ആദ്യ ഇന്നിങ്സില് കേരളം ആന്ധ്രയെ 272 റണ്സിന് പുറത്താക്കിയിരുന്നു. നാല് വിക്കറ്റ് നേടിയ ബേസില് തമ്പിയാണ് ആന്ധ്രയെ തകര്ത്തത്.

രഞ്ജി ട്രോഫിയിൽ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം; ലീഡിനായി പൊരുതുന്നു

ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാല് റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് വേഗത്തിൽ നഷ്ടമായി. രണ്ടാം വിക്കറ്റിൽ രോഹന് പ്രേമും കൃഷ്ണ പ്രസാദും 86 റൺസ് കൂട്ടിച്ചേർത്തു. 28-ാം ഓവറില് ഈ കൂട്ടുകെട്ട് തകര്ന്നു. ടീം സ്കോര് 94ല് നില്ക്കെ കൃഷ്ണ പ്രസാദിനെ പുറത്താക്കി മനീഷ് ഗോലമാരുവാണ് ആന്ധ്രയ്ക്ക് ബ്രേക്ക് ത്രൂ നല്കിയത്. 78 പന്തില് അഞ്ച് ബൗണ്ടറിയും ഒരു സിക്സുമടക്കം 43 റണ്സെടുത്താണ് താരത്തിന്റെ മടക്കം. പിന്നാലെ രോഹനും മടങ്ങേണ്ടി വന്നു. 111 പന്തില് നിന്ന് 61 റണ്സെടുത്ത രോഹനെ ഷൊയ്ബ് മുഹമ്മദ് ഖാന് പുറത്താക്കി. പത്ത് ബൗണ്ടറികളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

dot image
To advertise here,contact us
dot image