
വിഴിയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം പൊരുതുന്നു. രണ്ടാം ദിവസം രണ്ട് സെഷൻ പൂർത്തിയാകുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ്. 61 റൺസെടുത്ത രോഹൻ കുന്നുന്മേലിന്റെ ഇന്നിംഗ്സാണ് കേരളത്തിന് തുണയായത്. കൃഷ്ണ പ്രസാദ് 44 റൺസെടുത്ത് പുറത്തായി.
രണ്ടാം ദിനം ഏഴിന് 260 റണ്സെന്ന നിലയിലാണ് ആന്ധ്ര ബാറ്റിംഗ് പുനഃരാരംഭിച്ചത്. 12 റൺസ് കൂടി നേടുന്നതിനിടയിൽ അവശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി ആന്ധ്രയ്ക്ക് നഷ്ടമായി. 272 റൺസിൽ ആന്ധ്ര ഇന്നിംഗ്സ് അവസാനിച്ചു. കേരളത്തിനായി ബേസിൽ തമ്പി നാല് വിക്കറ്റെടുത്തു.
മിസ്റ്റർ 360 @ 40; എ ബി ഡിവില്ലിയേഴ്സിന് പിറന്നാൾഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാല് റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് വേഗത്തിൽ നഷ്ടമായി. രണ്ടാം വിക്കറ്റിൽ രോഹനും കൃഷ്ണ പ്രസാദും 86 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും പുറത്തായതിന് ശേഷം എത്തിയ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനുമാണ് ഇപ്പോൾ ക്രീസിൽ. സച്ചിൻ 19ഉം അക്ഷയ് 11ഉം റൺസെടുത്തു.