
/sports-new/cricket/2024/02/17/andra-all-out-for-272-kerala-lose-first-wicket-in-ranji-trophy
വിഴിയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രയെ 272 റൺസിന് പുറത്താക്കി കേരളം. രണ്ടാം ദിനം ഏഴിന് 260 റണ്സെന്ന നിലയിലാണ് ആന്ധ്ര ബാറ്റിംഗ് പുഃനരാരംഭിച്ചത്. 12 റൺസ് കൂടി നേടുന്നതിനിടയിൽ അവശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി ആന്ധ്രയ്ക്ക് നഷ്ടമായി. കേരളത്തിനായി ബേസിൽ തമ്പി നാല് വിക്കറ്റെടുത്തു.
രണ്ടാം ദിനം ആദ്യ ഇന്നിംഗ്സ് തുടങ്ങിയ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഉച്ചഭഷണത്തിന് പിരിയുമ്പോൾ കേരളം ഒരു വിക്കറ്റിന് 78 റൺസെന്ന നിലയിലാണ്. നാല് റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് കേരളത്തിന് നഷ്മായി. രോഹൻ കുന്നുന്മേൽ 37 റൺസുമായും കൃഷ്ണ പ്രസാദ് 36 റൺസുമായും ക്രീസിലുണ്ട്.
മിസ്റ്റർ 360 @ 40; എ ബി ഡിവില്ലിയേഴ്സിന് പിറന്നാൾനേരത്തെ ആദ്യ ഇന്നിംഗ്സിൽ ക്യാപ്റ്റൻ റിക്കി ബൂയിയുടെ ബാറ്റിംഗാണ് ആന്ധ്രയ്ക്ക് ഭേദപ്പെട്ട സ്കോർ നേടി നൽകിയത്. 87 റൺസെടുത്ത റിക്കി ബൂയി പുറത്താകാതെ നിന്നു. ഓപ്പണർ കെ മഹീപ് കുമാർ 81 റൺസും നേടി.