
ജംഷഡ്പൂർ: ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷാൻ രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസിഐ നിർദ്ദേശം വീണ്ടും തള്ളി. ഇന്ന് ആരംഭിച്ച രാജസ്ഥാനെതിരായ മത്സരത്തിലും ജാർഖണ്ഡ് ടീമിൽ ഇഷാൻ കളിക്കുന്നില്ല. സീസണിൽ ജാർഖണ്ഡിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. രാജസ്ഥാനെതിരായ മത്സരം സീസണിലെ ജാർഖണ്ഡിന്റെ അവസാന മത്സരമാകാനാണ് സാധ്യത കൂടുതൽ.
ചില താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുക്കുന്നതിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇഷാൻ കിഷനോട് ജാർഖണ്ഡ് ടീമിനൊപ്പം ചേരാനും ബിസിസിഐ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സീസണിലെ അവസാന മത്സരത്തിലും രഞ്ജി കളിക്കാൻ തയ്യാറായില്ല.
ജോസ് മൗറീഞ്ഞോയുടെ പുറത്താകല് പരമ്പര; എ എസ് റോമയും കൈവിട്ടുകിഷനെ ക്രിക്കറ്റ് കളിക്കാൻ നിർബന്ധിക്കാൻ കഴിയില്ലെന്നാണ് ഇക്കാര്യത്തിൽ രാഹുൽ ദ്രാവിഡിന്റെ പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിവരും മുമ്പ് കുറച്ച് ആഭ്യന്തര മത്സരങ്ങൾ കളിക്കണം. ഇതിന് വേണ്ടിയാണ് രഞ്ജി കളിക്കാൻ നിർദ്ദേശിച്ചതെന്നും ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.