
ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് 267 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 235 റൺസെടുത്തു. ഡേവിഡ് ബെഡിംഗ്ഹാം നേടിയ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ കിവീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലാണ്.
മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ മൂന്നിന് 39 എന്ന് തകർന്നു. ക്യാപ്റ്റനും ഓപ്പണറുമായ നീൽ ബ്രാൻഡ് 34 റൺസെടുത്തു. അഞ്ചാമനായി ക്രീസിലെത്തിയ ഡേവിഡ് ബെഡിംഗ്ഹാം ഒറ്റയ്ക്ക് പ്രോട്ടീസ് സംഘത്തെ ചുമലിലേറ്റി. 17 റൺസെടുത്ത സുബൈര് ഹംസ, 43 റൺസെടുത്ത കീഗന് പീറ്റേഴ്സണ് എന്നിവർ പിന്തുണ നൽകി.
രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മോശം തുടക്കം; മൂന്ന് വിക്കറ്റുകൾ നഷ്ടം110 റൺസുമായി ബെഡിംഗ്ഹാം മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടന്നിരുന്നു. 33 റൺസിനിടെ അവസാന ആറ് വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അഞ്ച് വിക്കറ്റെടുത്ത വിൽ ഒ റൂർക്കാണ് ന്യൂസിലൻഡിനായി തിളങ്ങിയത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന റൂർക്ക് രണ്ട് ഇന്നിംഗ്സിലായി ഒമ്പത് വിക്കറ്റ് വീഴ്ത്തി.