
തിരുവനന്തപുരം: കേരള ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ പ്രേം. ബംഗാളിനെതിരെ രഞ്ജി ട്രോഫിയിൽ വിജയം നേടിയതിന് പിന്നാലെയാണ് താരത്തിന്റെ തീരുമാനം. ഈ സീസണിൽ കേരളത്തിന് ഇനി ഒരു മത്സരം മാത്രമാണുള്ളത്. കേരളത്തിന്റെ ക്വാർട്ടർ പ്രവേശന സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.
കേരളാ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും രോഹൻ ആഭ്യന്തര ക്രിക്കറ്റ് മതിയാക്കിയിട്ടില്ല. മറ്റുടീമുകൾക്കായി താരം കളിച്ചേക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. 37കാരനായ ഇടം കയ്യൻ ബാറ്റർ കേരളാ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലെയും സ്ഥിരം സാന്നിധ്യമാണ്.
സുമിത് നാഗലിന് ചരിത്ര നേട്ടം; ടെന്നിസ് റാങ്കിങ്ങിൽ ആദ്യ 100ലെത്തി ഇന്ത്യൻ താരം2005 ജനുവരിയിലാണ് രോഹൻ കേരളാ ക്രിക്കറ്റിൽ അരങ്ങേറിയത്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ 8000ത്തിലധികം റൺസ് രോഹൻ നേടിയിട്ടുണ്ട്. അതിൽ 5479 റൺസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മാത്രമായി താരം നേടിയിട്ടുണ്ട്.