
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില് സീസണിലെ ആദ്യ ജയം നേടി കേരളം. ആവേശപ്പോരിനൊടുവിൽ ബംഗാളിനെ 109 റണ്സിന് തോൽപ്പിച്ചാണ് കേരളം സീസണിലെ ആദ്യ ജയം നേടിയത്. വിജയലക്ഷ്യമായ 449 റണ്സ് പിന്തുടർന്ന ബംഗാൾ 339 റൺസിൽ ഓൾ ഔട്ടായി. സമനിലയ്ക്കായി പൊരുതിയ ബംഗാൾ താരം ഷബാസ് അഹമ്മദിന്റെ പോരാട്ടം പാഴായി.
മത്സരത്തിന്റെ അവസാന ദിനം രണ്ടിന് 78 എന്ന സ്കോറിൽ നിന്നാണ് ബംഗാൾ ബാറ്റിംഗ് തുടങ്ങിയത്. അഭിമന്യു ഈശ്വൻ 65, ഷബാസ് അഹമ്മദ് 80, കരൺ ലാൽ 40 എന്നിവർ കേരളത്തിന് നേരിയ ഭീഷണി ഉയർത്തി. എങ്കിലും ജലജ് സക്സേനയുടെ നാല് വിക്കറ്റ് നേട്ടവും ശ്രേയസ് ഗോപാലിന്റെയും ബേസിൽ തമ്പിയുടെയും രണ്ട് വിക്കറ്റുകളും കേരളത്തിന് വിജയം സമ്മാനിച്ചു.
ദ് മാഡ്രിഡ് മാൻ; സി ആർ 7 ന്റെ റയൽ രാജകാലംമത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ കേരളം 363 റൺസിന് പുറത്തായിരുന്നു. മറുപടി പറഞ്ഞ ബംഗാൾ വെറും 180 റൺസിൽ ഓൾ ഔട്ടായി. 183 റൺസ് ലീഡുമായി ഇറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ബംഗാൾ ലക്ഷ്യം 449 റൺസായി. രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയ ബംഗാൾ പോരാട്ടം 339 റൺസിൽ അവസാനിച്ചു.