'ഞാന് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നിരീക്ഷിക്കാറുണ്ട്'; വിരാട് കോഹ്ലിയെക്കുറിച്ച് രജത് പട്ടിദാര്

ആദ്യ രണ്ട് മത്സരങ്ങളില് നിന്ന് മുന് നായകന് വിരാട് കോഹ്ലി പിന്മാറിയതോടെയാണ് പട്ടിദാറിന് അവസരമൊരുങ്ങിയത്

'ഞാന് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നിരീക്ഷിക്കാറുണ്ട്'; വിരാട് കോഹ്ലിയെക്കുറിച്ച് രജത് പട്ടിദാര്
dot image

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് ആരംഭിക്കാനിരിക്കുകയാണ്. രണ്ടാം ടെസ്റ്റില് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറാനൊരുങ്ങുകയാണ് രജത് പട്ടിദാര്. വ്യക്തിപരമായ കാരണങ്ങളെ തുടര്ന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില് നിന്ന് മുന് നായകന് വിരാട് കോഹ്ലി പിന്മാറിയതോടെയാണ് പട്ടിദാറിന് അവസരമൊരുങ്ങിയത്.

ഇന്ത്യന് പ്രീമിയര് ലീഗിലെ സ്ഥിര സാന്നിധ്യമാണ് പട്ടിദാര്. ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് താരമായ പട്ടിദാര് വിരാട് കോഹ്ലിയുടെ സഹതാരവുമായിരുന്നു. ഇപ്പോഴിതാ കോഹ്ലിയില് നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് രജത് പട്ടിദാര്.

'രോഹിത് ശര്മ്മയുമായി അധികം സംസാരിച്ചിരുന്നില്ല'; രണ്ടാം ടെസ്റ്റിന് മുന്നോടിയായി രജത് പട്ടിദാര്

'വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നത് ഞാന് എപ്പോഴും നെറ്റ്സിന് പിന്നില് നിന്ന് നിരീക്ഷിക്കാറുണ്ട്. പ്രത്യേകിച്ച് ബാറ്റ് ചെയ്യുമ്പോള് അദ്ദേഹത്തിന്റെ കാലിന്റെയും ശരീരത്തിന്റെയും ചലനങ്ങളും. ഈ കാര്യങ്ങള് പഠിക്കാനും എന്റെ ബാറ്റിങ്ങില് ചേര്ക്കാനും ഞാന് ശ്രമിക്കാറുണ്ട്', പട്ടിദാർ പറയുന്നു.

ഇംഗ്ലീഷ് പരീക്ഷ നാളെ മുതൽ; രജത് പട്ടിദാർ ഇന്ത്യൻ ക്യാമ്പിൽ

'ആക്രമണാത്മക ബാറ്റിങ് ശൈലിയാണ് എന്റേത്. ആഭ്യന്തര ക്രിക്കറ്റ് കരിയര് ആരംഭിച്ചതുമുതല് അത് എന്റെ ശീലമതാണ്. ബൗളര്മാരുടെ പാറ്റേണും അവരുടെ ഫീല്ഡ് പ്ലേസ്മെന്റും ഞാന് പഠിക്കാറുണ്ട്. രോഹിത് ശര്മ്മ തന്റെ ഫീല്ഡ് പ്ലെയ്സ്മെന്റുകള് എങ്ങനെ നടത്തുന്നുവെന്ന് ഞാന് നിരീക്ഷിക്കുകയും അത് എന്റെ ഗെയിമിലേക്ക് ചേര്ക്കാന് ശ്രമിക്കുകയും ചെയ്യാറുണ്ട്', രജത് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us