ഏഷ്യൻ ക്രിക്കറ്റിന്റെ തലപ്പത്ത് ജയ് ഷാ; തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

ഏഷ്യൻ ക്രിക്കറ്റിന്റെ അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് ജയ് ഷാ പ്രതികരിച്ചു.

dot image

കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലപ്പത്ത് ജയ് ഷാ ഒരു വർഷത്തേയ്ക്ക് കൂടി തുടരും. ഇന്ന് ചേർന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ യോഗത്തിലാണ് തീരുമാനം. ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡന്റ് ഷമി സിൽവയാണ് ജയ് ഷായെ നാമനിർദ്ദേശം ചെയ്തത്. പിന്നാലെ എതിർപ്പുകളില്ലാതെ അംഗങ്ങൾ നാമനിർദ്ദേശം അംഗീകരിച്ചു.

തുടർച്ചയായി മൂന്നാം തവണയാണ് ജയ് ഷാ ഏഷ്യൻ ക്രിക്കറ്റിന്റെ തലപ്പത്തെത്തുന്നത്. 2021ൽ ആദ്യമായി ഏഷ്യൻ ക്രിക്കറ്റിന്റെ തലപ്പത്ത് ജയ് ഷാ എത്തി. 2022ൽ ഏഷ്യാ കപ്പ് ട്വന്റി 20 ഫോർമാറ്റിലും 2023ൽ ഏകദിന ഫോർമാറ്റിലും നടത്തിയതാണ് ജയ് ഷായുടെ പ്രധാന നേട്ടം.

ഏഷ്യൻ ക്രിക്കറ്റിന്റെ അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് ജയ് ഷാ പ്രതികരിച്ചു. ഏഷ്യയിലെ അസോസിയേറ്റ് രാജ്യങ്ങളിലേക്ക് ഉൾപ്പടെ ക്രിക്കറ്റ് എത്തിക്കാൻ ശ്രമിക്കും. അസോസിയേറ്റ് രാജ്യങ്ങൾക്ക് ക്രിക്കറ്റ് പ്രക്ഷേപകർ വഴി സാമ്പത്തിക സഹായം ചെയ്യുമെന്നും ജയ് ഷാ വ്യക്തമാക്കി.

dot image
To advertise here,contact us
dot image