/sports-new/cricket/2024/01/30/jay-shah-to-resign-as-acc-president-to-run-for-icc-chairman-post

ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് സൂചന; പകരം പുതിയ സ്ഥാനം

ഏഷ്യന് ക്രിക്കറ്റ് കൗണ്സിലിന്റെ പ്രസിഡന്റും ജയ് ഷായാണ്

dot image

ന്യൂഡല്ഹി: ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. ഇന്റര്നാഷണല് ക്രിക്കറ്റ് കൗണ്സിലിന്റെ (ഐസിസി) ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ജയ് ഷാ. ഐസിസി ചെയര്മാന് തിരഞ്ഞെടുപ്പില് മത്സരിക്കാന് ജയ് ഷായെ ഏഷ്യന് ക്രിക്കറ്റ് കൗണ്സില് നാമനിര്ദേശം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. നിലവില് ഏഷ്യന് ക്രിക്കറ്റ് കൗണ്സിലിന്റെ പ്രസിഡന്റും ജയ് ഷായാണ്.

നവംബറില് നടക്കാനിരിക്കുന്ന ഐസിസി ചെയര്മാന് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില് മത്സരിക്കാന് ബിസിസിഐ സെക്രട്ടറിയുടെ സ്ഥാനം ഒഴിയേണ്ടതുണ്ട്. തിരഞ്ഞെടുപ്പില് വിജയിച്ച് ഐസിസി സ്ഥാനത്തെത്തിയാല് ജയ് ഷായ്ക്ക് ഏഷ്യന് ക്രിക്കറ്റ് കൗണ്സില് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കേണ്ടി വരും. 2021ലാണ് ജയ് ഷാ ഏഷ്യന് ക്രിക്കറ്റ് കൗണ്സില് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ്മ ഇനി ഉത്തർപ്രദേശ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്

നിലവില് ഐസിസി ചെയര്മാന് സ്ഥാനത്തുള്ളത് ന്യൂസിലന്ഡിന്റെ ഗ്രെഗ് ബാര്ക്ലേയാണ്. 2020 നവംബറിലാണ് ബാര്ക്ലേ ഐസിസിയുടെ ചെയര്മാന് പദവിയിലെത്തിയത്. ജയ് ഷാ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില് ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാകും. ഇതിനുമുന്പ് എന് ശ്രീനിവാസന്, ശശാങ്ക് മനോഹര് എന്നിവരാണ് ഐസിസി ചെയര്മാന് സ്ഥാനത്തെത്തിയ ഇന്ത്യക്കാര്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us