
ദുബായ്: 2023ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം സ്വന്തമാക്കി ഓസീസ് ക്യാപ്റ്റന് പാറ്റ് കമ്മിന്സ്. ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര് ഗാരിഫീല്ഡ് സോബേഴ്സ് ട്രോഫിയാണ് ഓസീസ് നായകനെ തേടിയെത്തിയത്. സഹതാരം ട്രാവിസ് ഹെഡ്, ഇന്ത്യന് താരങ്ങളായ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരെ പിന്തള്ളിയാണ് കമ്മിന്സ് പുരസ്കാരം സ്വന്തമാക്കിയത്.
A terrific year that ended with winning the ICC Men’s @cricketworldcup 2023 🏆
— ICC (@ICC) January 25, 2024
The Australia bowler and captain has claimed the Sir Garfield Sobers Trophy for ICC Men’s Cricketer of the Year 🙌https://t.co/cv5T71ji25
കഴിഞ്ഞ വര്ഷം കമ്മിന്സിന്റെ നായകത്വത്തിലായിരുന്നു ഓസീസ് ഏകദിന ലോകകപ്പ് കിരീടവും ടെസ്റ്റ് ചാമ്പ്യന്ഷിപ്പും സ്വന്തമാക്കിയത്. ഇംഗ്ലീഷ് മണ്ണില് ആഷസ് കിരീടം നിലനിര്ത്താനും കമ്മിന്സിന്റെ നേതൃത്വത്തിലിറങ്ങിയ ഓസീസ് പടയ്ക്ക് സാധിച്ചു.
2023ലെ മികച്ച ഏകദിന താരമായി വിരാട് കോഹ്ലി; റെക്കോർഡ് പുരസ്കാര നേട്ടത്തിൻ്റെ 'നാലാമൂഴം'താരമെന്ന നിലയിലും കമ്മിന്സ് നിര്ണായക പ്രകടനം കാഴ്ചവെച്ച വര്ഷമായിരുന്നു 2023. 24 മത്സരങ്ങളില് നിന്ന് 422 റണ്സും 59 വിക്കറ്റുമാണ് പാറ്റ് കമ്മിന്സിന്റെ സമ്പാദ്യം.