
മുംബൈ: അഞ്ച് വർഷത്തിന് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാൻ ശ്രേയസ് അയ്യർ. മുംബൈ ടീമിനായാണ് ഇന്ത്യൻ താരം പാഡണിയുക. ജനുവരി 12ന് ആന്ധ്രാപ്രദേശിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയിൽ ശ്രേയസിനെ ഉൾപ്പെടുത്തിയിരുന്നില്ല.
2018-19 സീസണിലാണ് ശ്രേയസ് അയ്യർ അവസാനമായി രഞ്ജി ട്രോഫി കളിക്കുന്നത്. വിദർഭയ്ക്കെതിരെ മുംബൈയ്ക്ക് വേണ്ടിയായിരുന്നു ശ്രേയസ് കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതും പരിക്കിനെ തുടർന്നുള്ള ഇടവേളകളുമാണ് ശ്രേയസിന് ആഭ്യന്തര സീസണുകൾ നഷ്ടമാക്കിയത്.
ബിഗ് ബാഷ് ക്രിക്കറ്റ്; ഹരികെയ്ൻസിനെ തകർത്ത് സ്ട്രൈക്കേഴ്സ്ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ സർഫ്രാസ് ഖാൻ, തുഷാർ ദേഷ്പാണ്ഡെ, ശിവം ദൂബെ എന്നിവർ കളിക്കില്ല. ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ ടീമിൽ സർഫ്രാസ് ഖാനും തുഷാർ ദേഷ്പാണ്ഡെയും കളിക്കുന്നുണ്ട്. ശിവം ദൂബെ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യൻ ടീമിലുമുണ്ട്.