മൂന്നാം ട്വന്റി 20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി; പരമ്പര ഓസീസിന്

ഷഫാലി വർമ്മയും സ്മൃതി മന്ദാനയും നന്നായി തുടങ്ങിയെങ്കിലും പിന്നാലെ വന്നവർക്ക് അവസരോചിതമായി കളിക്കാൻ കഴിഞ്ഞില്ല.

dot image

മുംബൈ: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതകൾ. മൂന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന്റെ ജയത്തോടെയാണ് ഓസ്ട്രേലിയ പരമ്പര നേട്ടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 148 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. 18.4 ഓവറിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഷഫാലി വർമ്മയും സ്മൃതി മന്ദാനയും നന്നായി തുടങ്ങിയെങ്കിലും പിന്നാലെ വന്നവർക്ക് അവസരോചിതമായി കളിക്കാൻ കഴിഞ്ഞില്ല. ഷഫാലി 26ഉം സ്മൃതി 29ഉം റൺസെടുത്തു പുറത്തായി. ജമീമ റോഡ്രിഗ്സ് രണ്ടും ഹർമ്മൻപ്രീത് കൗർ മൂന്നും റൺസ് മാത്രമാണ് നേടിയത്.

അഞ്ച് വർഷത്തിന് ശേഷം രഞ്ജി കളിക്കാൻ ശ്രേയസ് അയ്യർ; മുംബൈ ടീമിൽ

റിച്ച ഘോഷിന്റെ 34ഉം ദീപ്തി ശർമ്മയും 14ഉം അമൻജോത് കൗറിന്റെ പുറത്താകാതെയുള്ള 17 റൺസുമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ അനായാസം ലക്ഷ്യത്തിലേക്ക് എത്തി. അലിസ ഹീലി 55ഉം ബെത്ത് മൂണി പുറത്താകാതെ 52ഉം റൺസെടുത്തു.

dot image
To advertise here,contact us
dot image