
May 18, 2025
09:28 PM
ഡൽഹി: സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. പക്ഷേ ഇന്ത്യൻ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾ മുഹമ്മദ് ഷമിക്ക് നഷ്ടമായേക്കും. കണങ്കാലിനേറ്റ പരിക്ക് ഭേദമാകാത്തതാണ് ഇന്ത്യൻ പേസർക്ക് തിരിച്ചടിയാകുന്നത്.
മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് ബിസിസിഐ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ടെസ്റ്റ് പരമ്പരയിൽ ഉണ്ടാകും. ഇന്ത്യൻ പിച്ചുകൾ സ്പിന്നിന് അനുകൂലമായിരിക്കുമെന്നതിനാൽ ഷമിയുടെ അഭാവം തിരിച്ചടിയാകില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ.
രഞ്ജി ട്രോഫി; ഉത്തർപ്രദേശിനെതിരെ സമനില പിടിച്ച് കേരളംഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന് ഇക്കൊലത്തെ ആഭ്യന്തര സീസൺ നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയയ്ക്കായി സൂര്യ ജർമ്മനിയിലേക്ക് പോകും. താരം ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂര്യയുടെ സാന്നിധ്യവും സംശയത്തിലാണ്.