
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യന് വനിതകള് ഇന്നിറങ്ങും. ഓസ്ട്രേലിയന് വനിതകള്ക്കെതിരായ രണ്ടാം ടി20 മത്സരം ഇന്ന്. നവിമുംബൈയിലെ ഡിവൈ പാട്ടീല് സ്റ്റേഡിയത്തില് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.
𝙍𝙀𝘼𝘿𝙔 for the 2⃣nd #INDvAUS T20I 👍 👍#TeamIndia | @IDFCFIRSTBank pic.twitter.com/cAOOvBtvCE
— BCCI Women (@BCCIWomen) January 6, 2024
ആദ്യ മത്സരത്തിലെ തകര്പ്പന് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഹര്മന്പ്രീതും സംഘവും ഇന്നിറങ്ങുന്നത്. അതേസമയം ഏതുവിധേനയും വിജയിച്ച് പരമ്പര നിലനിര്ത്താനാണ് അലീസ ഹീലി നയിക്കുന്ന ഓസീസിന്റെ ലക്ഷ്യം. ജനുവരി അഞ്ചിന് നടന്ന ഒന്നാം ടി20യില് ഒന്പത് വിക്കറ്റിന്റെ തകര്പ്പന് വിജയമാണ് ഇന്ത്യന് വനിതകള് സ്വന്തമാക്കിയത്. രണ്ടാം മത്സരം വിജയിച്ചാല് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിക്കാന് ഇന്ത്യക്ക് കഴിയും.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ കനത്ത തോല്വിയുടെ ക്ഷീണത്തിലാണ് ഇന്ത്യന് വനിതകള് ടി20 പരമ്പരയിലെ ആദ്യ അങ്കത്തിനിറങ്ങിയത്. എന്നാല് 17 റണ്സ് വഴങ്ങി നാല് വിക്കറ്റ് നേടിയ പേസര് ടൈറ്റസ് സാധുവും അര്ധ സെഞ്ച്വറികള് നേടി ഷഫാലി വര്മ്മയും സ്മൃതി മന്ദാനയും തിളങ്ങിയതോടെ ഓസീസിന് ഇന്ത്യയ്ക്ക് മുന്നില് മുട്ടുമടക്കേണ്ടി വരികയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.2 ഓവറില് 141 റണ്സിന് എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഇന്ത്യന് വനിതകള് 17.4 ഓവറില് ഒരു വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടക്കുകയായിരുന്നു.
കോഹ്ലി, രോഹിത്, ഹര്മന്പ്രീത്...; ആ നേട്ടത്തിലെത്തിച്ചേരുന്ന നാലാമത്തെ ഇന്ത്യന് താരമായി മന്ദാനനവിമുംബൈയിലെ ഡി വൈ പാട്ടീല് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ടോസ് നേടിയ ഇന്ത്യന് വനിതകള് ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 37 റണ്സെടുത്ത എലിസ് പെറിയും 49 റണ്സെടുത്ത ഫീബ് ലിച്ച്ഫീല്ഡും ഓസ്ട്രേലിയന് നിരയില് തിളങ്ങി. നാല് വിക്കറ്റെടുത്ത ടിറ്റാസ് സാധുവാണ് ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറില് ഒതുക്കിയത്. ശ്രേയങ്ക പാട്ടിലും ദീപ്തി ശര്മ്മയും രണ്ട് വിക്കറ്റുകള് വീതവും വീഴ്ത്തി.
'ഷഫാലി മന്ദഹാസം'; ആദ്യ ട്വന്റി 20യിൽ ഓസീസിനെ തകർത്ത് ഇന്ത്യൻ വനിതകൾവിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്കായി ഷഫാലി വര്മ്മയും സ്മൃതി മന്ദാനയും മികച്ച തുടക്കമാണ് നല്കിയത്. ആദ്യ വിക്കറ്റില് 137 റണ്സ് കൂട്ടിച്ചേര്ക്കാന് ഇരുവര്ക്കും കഴിഞ്ഞു. സിക്സ് നേടി വിജയം സ്വന്തമാക്കാനുള്ള ശ്രമത്തില് 54 റണ്സ് നേടിയ സ്മൃതി മന്ദാന പുറത്തായി. ഷഫാലി വര്മ്മ 64 റണ്സെടുത്തും ജമീമ റോഡ്രിഗസ് ആറ് റണ്സെടുത്തും പുറത്താകാതെ നിന്നു. ഓസ്ട്രേലിയയുടെ വകയായി 21 എക്സ്ട്രാ റണ്സും ഇന്ത്യയ്ക്ക് ലഭിച്ചു.