
മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾക്ക് എട്ട് വിക്കറ്റിന് 130 റൺസെടുക്കാനെ സാധിച്ചുള്ളു. 19 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചു.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ വനിതകൾ ഇന്ത്യയെ ബാറ്റിംഗിനയച്ചു. തുടക്കം മുതല് ഇന്ത്യ ബാറ്റിംഗ് തകർച്ച നേരിട്ടു. സ്മൃതി മന്ദാന 23, റിച്ച ഘോഷ് 23, ദീപ്തി ശർമ്മ 30 എന്നിങ്ങനെയുള്ള ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. ഓസ്ട്രേലിയ 14 എക്സ്ട്രാ റൺസും വിട്ടുനൽകി. ഇന്ത്യൻ നിരയിൽ നാലാമത്തെ ഉയർന്ന സ്കോറാണ് ഓസ്ട്രേലിയൻ ബൗളർമാരുടെ സംഭാവനയായി ലഭിച്ചത്.
നിഖിൽ ചൗധരി; ലോക്ഡൗണിൽ കുടുങ്ങിയിടത്ത് നിന്ന് ഉദിച്ചുയർന്ന താരംമറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ നന്നായി തുടങ്ങി. ആദ്യ വിക്കറ്റിൽ 51 റൺസ് പിറന്നു. അലീസ ഹീലി 26ഉം ബെത്ത് മൂണി 20ഉം റൺസെടുത്തു. പിന്നാലെ ഇന്ത്യൻ ബൗളർമാർ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും എലിസ് പെറിയുടെ പോരാട്ടം ഓസ്ട്രേലിയയെ രക്ഷിച്ചു. എലിസ് പെറി പുറത്താകാതെ 34 റൺസെടുത്തു.