
കൊളംബോ: ശ്രീലങ്കയും സിംബാബ്വെയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കിയ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെടുത്തു. സിംബാബ്വെ നാല് ഓവറിൽ രണ്ടിന് 12 റൺസെടുത്തു നിൽക്കുമ്പോഴാണ് മത്സരം മഴ മുടക്കിയത്. പിന്നാലെ ശക്തമായ മഴ തുടർന്നതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. 46 റൺസെടുത്ത കുശൽ മെൻഡിൻസും 41 റൺസെടുത്ത സദീര സമരവിക്രമയും ആദ്യം നന്നായി കളിച്ചു. എന്നാൽ സെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെ പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിൽ എത്തിച്ചത്. 95 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം അസലങ്ക 101 റൺസെടുത്തു.
അമ്പാട്ടി റായിഡുവിന് ഇത് സ്ഥിരം പണി; വഴക്കടിച്ചു തീർത്ത ക്രിക്കറ്റ് ജീവിതംമറുപടി പറഞ്ഞ സിംബാബ്വെയ്ക്ക് ടിനാഷേ കമുൻഹുകംവേ, ക്രെയ്ഗ് എർവിൻ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഇരുവർക്കും റൺസൊന്നും എടുക്കാൻ കഴിഞ്ഞില്ല. രണ്ട് വിക്കറ്റും ദിൽഷൻ മധുശങ്കയ്ക്കാണ്.