/sports-new/cricket/2024/01/03/pakistan-captain-shan-masood-urges-australian-government-for-country-wide-search-to-find-david-warners-stolen-cap

'രാജ്യം മുഴുവന് തിരയൂ'; വാര്ണറുടെ ബാഗി ഗ്രീന് നഷ്ടപ്പെട്ട സംഭവത്തില് പാക് നായകന്

'ഏതൊരു ക്രിക്കറ്റ് താരത്തിനും ഏറ്റവും വിലപ്പെട്ട കാര്യമാണിത്'

dot image

സിഡ്നി: കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയന് ക്രിക്കറ്റ് ഇതിഹാസ താരം ഡേവിഡ് വാര്ണറുടെ ടെസ്റ്റ് ക്യാപ് നഷ്ടപ്പെട്ടത്. തന്റെ വിരമിക്കല് മത്സരമായ പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില് പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് താരത്തിന്റെ ക്യാപ് മോഷണം പോയത്. ഏറെ പ്രിയപ്പെട്ട ബാഗി ഗ്രീന് ക്യാപ് എടുത്തത് ആരായാലും തനിക്ക് തിരിച്ചുതരണമെന്ന് അഭ്യര്ത്ഥിച്ച് താരം ഇന്സ്റ്റഗ്രാമില് വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള് സംഭവത്തില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന് ക്യാപ്റ്റന് ഷാന് മസൂദ്.

സംഭവത്തില് രാജ്യവ്യാപകമായ തിരച്ചില് നടത്തണമെന്ന് ഓസ്ട്രേലിയന് സര്ക്കാരിനോട് ഷാന് മസൂദ് ആവശ്യപ്പെട്ടു. ക്യാപ് കണ്ടെത്താന് മികച്ച ഡിറ്റക്ടീവുകളെ ഉപയോഗിക്കണമെന്നും പാക് നായകന് പറഞ്ഞു. 'വാര്ണര് ഒരു മികച്ച അംബാസിഡറാണ്. അവിശ്വസനീയമായ കരിയറിന്റെ അവസാനത്തില് അദ്ദേഹം എല്ലാ ബഹുമാനവും ഓരോ ആഘോഷവും അര്ഹിക്കുന്നു. ഏതൊരു ക്രിക്കറ്റ് താരത്തിനും ഏറ്റവും വിലപ്പെട്ട കാര്യമാണിത്. ഡേവിഡ് വാര്ണര്ക്ക് തന്റെ ബാഗി ഗ്രീന് തിരികെ ലഭിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു', ഷാന് കൂട്ടിച്ചേര്ത്തു.

'എൻ്റെ ടെസ്റ്റ് ക്യാപ് തിരിച്ചു തരൂ'; 'ബാഗി ഗ്രീന്' നഷ്ടപ്പെട്ടതിൽ അഭ്യര്ത്ഥനയുമായി വാര്ണര്

സിഡ്നിയില് പാകിസ്താനെതിരായ ഓസ്ട്രേലിയയുടെ മൂന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയാണ് വിഷമകരമായ വാര്ത്തയറിയിച്ച് ഡേവിഡ് വാര്ണര് രംഗത്തെത്തിയത്.

'എന്റെ അവസാന ആശ്രയമാണിത്. ഈ ബാക്ക് പാക്കില് എനിക്ക് ഏറെ വിലപ്പെട്ട എന്റെ ബാഗി ഗ്രീന് തൊപ്പിയുണ്ടായിരുന്നു. വിരമിക്കല് മത്സരത്തിനൊരുങ്ങുന്ന എനിക്ക് ആ തൊപ്പി തിരിച്ചുകിട്ടണമെന്ന് ആഗ്രഹമുണ്ട്. എന്റെ ബാഗാണ് നിങ്ങള്ക്ക് വേണമെങ്കില് അതു തരാന് ഞാന് തയ്യാറാണ്. പകരം എന്റെ തൊപ്പി എനിക്ക് തിരിച്ചുതരണം. എന്നെയോ ക്രിക്കറ്റ് ഓസ്ട്രേലിയയെയോ ബന്ധപ്പെടാം. തൊപ്പി തിരിച്ചേല്പ്പിച്ചാല് നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല', വാര്ണര് ഇന്സ്റ്റഗ്രാമില് പങ്കുവെച്ച വീഡിയോയില് വികാരാധീനനായി പറഞ്ഞു.

ഫോമിൻ്റെ നെറുകയിൽ നിൽക്കെ ഏകദിന ക്രിക്കറ്റിലും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

തന്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഡേവിഡ് വാര്ണര് അപ്രതീക്ഷിതമായാണ് ഏകദിന ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കില് 2025 ചാമ്പ്യന്സ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാര്ണര് ഏകദിനത്തില് നിന്നുള്ള വിരമിക്കല് പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റില് സജീവമായിരിക്കുമെന്ന് ഓസ്ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാര്ണര് സൂചന നല്കിയിരുന്നു. ഇനി ടി20യിലും ഐപിഎല്ലിലും മാത്രമായിരിക്കും വാര്ണര് കളിക്കുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us