രണ്ടാം ഏകദിനത്തിലും ഇന്ത്യന് വനിതകള്ക്ക് തോല്വി; പരമ്പര ഓസീസിന്

ആദ്യ മത്സരവും ജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില് 2-0ത്തിന് മുന്നിലെത്തി.

dot image

മുംബൈ:ഇന്ത്യന് വനിതകള്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. രണ്ടാം മത്സരത്തിലും പരാജയം വഴങ്ങിയതോടെയാണ് പരമ്പര ഇന്ത്യയുടെ കൈവിട്ടത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില് നടന്ന മത്സരത്തില് മൂന്ന് റണ്സിനാണ് ഇന്ത്യന് വനിതകള് ഓസീസിനോട് അടിയറവ് പറഞ്ഞത്. ആദ്യ മത്സരവും ജയിച്ച ഓസീസ് ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില് 2-0ത്തിന് മുന്നിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ലക്ഷ്യത്തില് നിന്നും വെറും മൂന്ന് റണ്സകലെ അവസാനിച്ചു. ഓസ്ട്രേലിയ ഉയര്ത്തിയ 259 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 255 റണ്സെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ച്വറിയ്ക്ക് തൊട്ടരികെ പുറത്തായ റിച്ച ഘോഷിന്റെ പോരാട്ടം വിഫലമായി. 117 പന്തില് നിന്ന് 13 ബൗണ്ടറിയടക്കം 96 റണ്സ് നേടിയ റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്കോറര്. സ്മൃതി മന്ദാന (34), ജെമീമ റോഡ്രിഗസ് (44), ദീപ്തി ശര്മ (24*) എന്നിവര് ഭേദപ്പെട്ട സംഭാവനകള് നല്കി. ഓസീസിന് വേണ്ടി അന്നാബെല് സതര്ലാന്ഡ് മൂന്ന് വിക്കറ്റെടുത്തു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 258 റണ്സെടുത്തു. ഓപ്പണര് ഫോബെ ലിച്ച്ഫീല്ഡ് (63), വണ്ഡൗണായി എത്തിയ എലിസെ പെറി (50) എന്നിവരുടെ തകര്പ്പന് ഇന്നിങ്സിന്റെ കരുത്തിലാണ് ഓസീസ് കൂറ്റന് സ്കോര് സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്മ്മ അഞ്ച് വിക്കറ്റ് സ്വന്തമാക്കി തിളങ്ങി.

ദീപ്തിക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യയ്ക്ക് മുന്നില് കൂറ്റന് വിജയലക്ഷ്യം

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് ആറ് വിക്കറ്റുകള്ക്ക് ഇന്ത്യന് വനിതകള് പരാജയപ്പെട്ടിരുന്നു. ആതിഥേയര് ഉയര്ത്തിയ 283 റണ്സ് വിജയലക്ഷ്യം 46.3 ഓവറില് വെറും നാല് വിക്കറ്റ് നഷ്ടത്തില് ഓസ്ട്രേലിയ മറികടക്കുകയായിരുന്നു. ജനുവരി രണ്ടിനാണ് പരമ്പരയിലെ മൂന്നാമതും അവസാനത്തേതുമായ മത്സരം.

dot image
To advertise here,contact us
dot image