ദീപ്തിക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യയ്ക്ക് മുന്നില് കൂറ്റന് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

dot image

മുംബൈ: ഓസീസ് വനിതകള്ക്കെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യയ്ക്ക് 259 റണ്സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 258 റണ്സെടുത്തു. ഓപ്പണര് ഫോബെ ലിച്ച്ഫീല്ഡ് (63), വണ്ഡൗണായി എത്തിയ എലിസെ പെറി (50) എന്നിവരുടെ തകര്പ്പന് ഇന്നിങ്സിന്റെ കരുത്തിലാണ് ഓസീസ് കൂറ്റന് സ്കോര് സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്മ്മ അഞ്ച് വിക്കറ്റ് സ്വന്തമാക്കി.

പത്താം ഓവറിലായിരുന്നു ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമാവുന്നത്. ഓപ്പണറും ക്യാപ്റ്റനുമായ എലിസ ഹീലിയെ പുറത്താക്കി പൂജ വസ്ത്രാകറാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്കിയത്. 24 പന്തില് നിന്ന് 13 റണ്സ് നേടിയാണ് എലിസ മടങ്ങിയത്. വണ്ഡൗണായി എത്തിയ എലിസെ പെറിയ്ക്കൊപ്പം ഓപ്പണര് ഫോബെ ലിച്ച്ഫീല്ഡ് സ്കോര് ഉയര്ത്തി. അര്ധസെഞ്ച്വറി നേടിയതിന് പിന്നാലെ എലിസെ പെറിയും പവലിയനിലെത്തി. പിന്നാലെ ക്രിസീലെത്തിയ ബെത്ത് മൂണിയെ (10) വിക്കറ്റിന് മുന്നില് കുരുക്കി ദീപ്തി ശര്മ്മ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു.

വാങ്കഡെയിലും തോല്വി; ആദ്യ ഏകദിനത്തില് ഇന്ത്യന് വനിതകളെ വീഴ്ത്തി ഓസീസ്

ഇതോടെ ഓസീസ് മൂന്നിന് 133 റണ്സെന്ന നിലയിലായി. 34-ാം ഓവറില് ഓപ്പണര് ഫോബെ ലിച്ച്ഫീല്ഡും കൂടാരം കയറി. 98 പന്തില് നിന്ന് ആറ് ബൗണ്ടറിയടക്കം 63 റണ്സെടുത്ത താരത്തെ ശ്രേയങ്ക പാട്ടീല് റിച്ച ഘോഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ആഷ്ലി ഗാര്ഡ്നര് (2), ടഹ്ലിയ മക്ഗ്രാത് (24), ജോര്ജിയ വെയര്ഹാം (22), അന്നബെല് സതര്ലാന്ഡ് (23) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്. 17 പന്തില് 28 റണ്സെടുത്തു പുറത്താകാതെ നിന്ന അലന കിങാണ് ഓസീസ് സ്കോര് 250 കടത്തിയത്. താരത്തിനൊപ്പം കിം ഗാര്ത്ത് 11 റണ്സ് നേടി പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image