അത് സഞ്ജുവല്ല; റുതുരാജ് ഗെയ്ക്വാദിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബര് 26ന് സെഞ്ചൂറിയനിലാണ് ആരംഭിക്കുന്നത്

dot image

ജൊഹന്നാസ്ബര്ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ബംഗാള് ഓപ്പണര് അഭിമന്യു ഈശ്വരനെയാണ് റുതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി ടീമില് ഉള്പ്പെടുത്തിയത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബര് 26ന് സെഞ്ചൂറിയനിലാണ് ആരംഭിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര; ടെസ്റ്റ് ടീമില് നിന്ന് ഷമി പുറത്ത്,ഏകദിനത്തില് ദീപക് ചാഹറും ഇല്ല

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെയാണ് ഓപ്പണര് ബാറ്റര് റുതുരാജ് ഗെയ്ക്വാദിന് പരിക്കേല്ക്കുന്നത്. ഫീല്ഡ് ചെയ്യുന്നതിനിടെ താരത്തിന്റെ വിരലിന് പരിക്കേല്ക്കുകയായിരുന്നു. തുടര്ന്ന് പരമ്പരയിലെ അവസാന മത്സരം റുതുരാജിന് നഷ്ടമാവുകയും ചെയ്തു. റുതുരാജ് പരിക്കേറ്റ് പുറത്തായതോടെ മലയാളി താരം സഞ്ജു സാംസണെ ടെസ്റ്റ് സ്ക്വാഡിലേക്ക് പരിഗണിക്കുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് റുതുരാജിന് ടെസ്റ്റ് പരമ്പര നഷ്ടമാകുമെന്നും പകരം അഭിമന്യു ഈശ്വരന് ടീമിലുണ്ടാകുമെന്നും ബിസിസിഐ ശനിയാഴ്ച അറിയിക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില് ബംഗാളിന്റെ താരമായ അഭിമന്യു ഈശ്വരന്റെ അന്താരാഷ്ട്ര അരങ്ങേറ്റമാണിത്. 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില് നിന്ന് 6567 റണ്സാണ് അഭിമന്യു സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ഫോര്മാറ്റില് 22 സെഞ്ച്വറിയും 26 അര്ധസെഞ്ച്വറിയുമാണ് താരത്തിന്റെ സമ്പാദ്യം.

dot image
To advertise here,contact us
dot image