
മുംബൈ: രോഹിത് ശര്മയെ മാറ്റി ഹാര്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയുള്ള മുംബൈ ഇന്ത്യന്സിന്റെ തീരുമാനത്തെ പിന്തുണച്ച് മുന് ഇന്ത്യന് താരം സുനില് ഗവാസ്കര്. പുതിയ നായകന്റെ കീഴില് പുതിയ ചിന്താഗതി ആവശ്യമാണെന്ന മാനേജ്മെന്റിന്റെ തോന്നലാകാം തീരുമാനത്തിന് പിന്നിലെന്നും ഗവാസ്കര് പറഞ്ഞു. മുംബൈ ഇന്ത്യന്സിനൊപ്പമുള്ള കഴിഞ്ഞ രണ്ട് സീസണുകളിലായി രോഹിത് ക്ഷീണിതനായിരുന്നു. രാജ്യത്തെയും ഐപിഎല് ടീമിനെയും നയിക്കുന്നത് അദ്ദേഹത്തിന്റെ നായകത്വത്തേയും പ്രകടനത്തേയും ഒരുപോലെ ബാധിക്കുന്നുവെന്നും ഗവാസ്കര് പറഞ്ഞു.
'നമ്മള് ശരികളിലേക്കും തെറ്റുകളിലേക്കും പോകരുത്. മുംബൈ എടുത്ത തീരുമാനം ടീമിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി രോഹിത്തിന്റെ ബാറ്റിങ്ങിലെ സംഭാവന വളരെ കുറഞ്ഞിട്ടുണ്ട്. രണ്ട് സീസണുകളിലും മുംബൈ ഇന്ത്യന്സ് അവസാന സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. അതിന് മുന്പ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. തുടര്ച്ചയായി ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെ തളര്ത്തിയിട്ടുണ്ട്', ഗവാസ്കര് പറഞ്ഞു.
രോഹിത് പിന്മാറി; ഇനി മുംബൈ ഇന്ത്യന്സിന്റെ നായകന് ഹാര്ദിക് പാണ്ഡ്യ'ഹാര്ദിക് പാണ്ഡ്യ യുവ ക്യാപ്റ്റന് ആണ്. രണ്ട് തവണയാണ് അദ്ദേഹം ഗുജറാത്തിനെ ഫൈനലിലേക്ക് നയിച്ചത്. 2022ല് അദ്ദേഹം അവരെ കിരീടത്തിലേക്ക് നയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് മുംബൈ തീരുമാനമെടുത്തതെന്നാണ് ഞാന് കരുതുന്നത്', ഗവാസ്കര് കൂട്ടിച്ചേര്ത്തു.
'ക്യാപ്റ്റനാക്കണം'; ഗുജറാത്ത് വിടും മുമ്പെ പാണ്ഡ്യ അറിയിച്ചുഅപ്രതീക്ഷിതമായാണ് രോഹിത് ശര്മ്മയെ മാറ്റി ഹാര്ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി നിയമിക്കുന്നുവെന്ന് മുംബൈ ഇന്ത്യന്സ് പ്രഖ്യാപിച്ചത്. മാറ്റത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നായിരുന്നു ക്ലബ്ബിന്റെ പ്രതികരണം. വിവാദത്തില് വലിയ ആരാധക പ്രതിഷേധമാണ് ഉയരുന്നത്. പ്രഖ്യാപനമെത്തി വെറും ഒരു മണിക്കൂറിനുള്ളില് നാല് ലക്ഷം ആരാധകരെ മുംബൈ ഇന്ത്യന്സിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.