
ജോഹന്നാസ്ബര്ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് നിന്ന് വിക്കറ്റ് കീപ്പര് ബാറ്റര് ഇഷാന് കിഷന് പിന്മാറി. വ്യക്തിപരമായ കാരണങ്ങള് കൊണ്ട് ടീമില് നിന്ന് തന്നെ ഒഴിവാക്കണമെന്ന് താരം അഭ്യര്ത്ഥിച്ചതായി ബിസിസിഐ അറിയിച്ചു. ഇഷാന് പകരക്കാരനായി കെ എസ് ഭരതിനെ ടീമിലെടുത്തു.
🚨 UPDATE 🚨: Ishan Kishan withdrawn from #TeamIndia’s Test squad. KS Bharat named as replacement. #SAvIND
— BCCI (@BCCI) December 17, 2023
Details 🔽https://t.co/KqldTEeD0T
ടെസ്റ്റ് ടീമില് കെ എല് രാഹുലും വിക്കറ്റ് കീപ്പറായി ഉണ്ട്. ഇതിന് പുറമേയാണ് ഇഷാനെയും ടീമിലുള്പ്പെടുത്തിയത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന് പര്യടനം അവസാനിക്കുക. ഡിസംബര് 26 മുതല് 30 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല് ഏഴ് വരെ നടക്കും.
ആവേശം അർഷ്ദീപ്; പ്രോട്ടീസിനെ പൊളിച്ചടുക്കിഅതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യ വിജയത്തോടടുക്കുകയാണ്. ജോഹന്നാസ്ബര്ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തില് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 27.3 ഓവറില് വെറും 116 റണ്സില് ഇന്ത്യ ഓള് ഔട്ടാക്കി. അഞ്ച് വിക്കറ്റെടുത്ത അര്ഷ്ദീപ് സിംഗ്, നാല് വിക്കറ്റെടുത്ത ആവേശ് ഖാന് കോമ്പോയാണ് ദക്ഷിണാഫ്രിക്കയെ തകര്ത്തത്. 117 റണ്സെന്ന കുഞ്ഞന് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യ 15-ാം ഓവര് പിന്നിടുമ്പോള് 89 റണ്സിന് ഒരു വിക്കറ്റെന്ന നിലയിലാണ്.